ETV Bharat / state

മരട് ഫ്ലാറ്റ് ഉടമകളുടെ പുനരധിവാസം; സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വി.എസ്

author img

By

Published : Sep 30, 2019, 1:31 PM IST

മരടിൽ പുനരധിവാസം ആവശ്യമായവരുടെ പട്ടിക കൃത്യമായി തയാറാക്കണം. മറ്റ് പാര്‍പ്പിട സൗകര്യം ഉള്ളവര്‍ക്ക് പുനരധിവാസം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നും വി.എസ് അച്യുതാനന്ദന്‍.

മരട് ഫ്ലാറ്റിലെ താമസക്കാരുടെ പുനരധിവാസവും നഷ്ടപരിഹാരവും; സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വി എസ് അച്യുതാനന്ദൻ

തിരുവനന്തപുരം: മരട് ഫ്ലാറ്റ് വിഷയത്തിൽ സര്‍ക്കാര്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്ന് വി.എസ് അച്യുതാനന്ദൻ. നിയമലംഘനങ്ങള്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും നൽകുന്നത് ഒരു കീഴ്‍വഴക്കം സൃഷ്ടിക്കുമെന്ന് വി.എസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മറ്റ് നിയമ ലംഘനങ്ങളിലെ നടപടികളിലും ഈ സ്ഥിതി തുടരേണ്ടി വരും. മരടിൽ പുനരധിവാസം ആവശ്യമായവരുടെ പട്ടിക കൃത്യമായി തയാറാക്കണം. മറ്റ് പാര്‍പ്പിട സൗകര്യം ഉള്ളവര്‍ക്ക് പുനരധിവാസം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ല. മാത്രമല്ല, പുനരധിവസിപ്പിക്കപ്പെടേണ്ട നിരവധി പേരുടെ പട്ടിക സര്‍ക്കാരിന് മുമ്പിലുണ്ട്. അവരേക്കാള്‍ മുന്‍ഗണനയോ അവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കാള്‍ മുന്തിയ സൗകര്യങ്ങളോ ഇടതുപക്ഷ സര്‍ക്കാര്‍ ഫ്ലാറ്റുടമകള്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും വി.എസ് വ്യക്തമാക്കി. ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷം മാത്രം സർക്കാർ നഷ്ടപരിഹാരം നല്‍കണമെന്നും വി.എസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

Intro:മരട് ഫ്ലാറ്റ് വിഷയത്തിൽ സര്‍ക്കാര്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്ന് വി.എസ് അച്യുതാനന്ദൻ . പുനരധിവാസവും നഷ്ടപരിഹാരവും നിയമലംഘനങ്ങള്‍ക് നൽകുന്നത് ഒരു കീഴ്‍വഴക്കം സൃഷ്ടിക്കുമെന്ന് വി.എസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

Body:മരട് മാതൃകയിലുള്ള നിയമ ലംഘനങ്ങൾ കേരളത്തിൽ നിരവധിയുണ്ടെന്ന് സംസ്ഥാന സർക്കാർ തന്നെ ചൂണ്ടി കാട്ടിയ സാഹചര്യത്തിൽ വിഷയം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ ജാഗ്രത കാണിക്കണമെന്ന് വി.എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. മരട് ഫ്ലാറ്റിലെ താമസക്കാർക്ക് പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ച നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുമ്പോൾ ഇത് ഒരു കീഴ്‍വഴക്കം സൃഷ്ടിക്കും. മറ്റ് നിയമ ലംഘനങ്ങളിലെ നടപടികളിലും ഈ സ്ഥിതി തുടരേണ്ടി വരും. മരടിലിൽ പുനരധിവാസം ആവശ്യമായവരുടെ പട്ടിക കൃത്യമായി തയാറാക്കണം. മറ്റ് പാര്‍പ്പിട സൗകര്യം ഉള്ളവര്‍ക്ക് പുനരധിവാസം നല്‍കേണ്ട ബാദ്ധ്യത സര്‍ക്കാരിനില്ല. മാത്രമല്ല പുനരധിവസിപ്പിക്കപ്പെടേണ്ട നിരവധി പേരുടെ പട്ടിക സര്‍ക്കാരിനു മുമ്പിലുണ്ട്. അവരേക്കാള്‍ മുന്‍ഗണനയോ, അവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കാള്‍ മുന്തിയ സൗകര്യങ്ങളോ ഇടതുപക്ഷ സര്‍ക്കാര്‍ ഫ്ലാറ്റുടമകള്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും വി.എസ് വ്യക്തമാക്കി. ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷം മാത്രം സർക്കാർ നഷ്ടപരിഹാരം നല്‍കണമെന്നും വി.എസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

വി.എസിന്റെ ഫെയ്സ്ബുക്ക് പോസറ്റിന്റെ പൂർണ്ണരൂപം.

മരട് ഫ്ലാറ്റിലെ താമസക്കാരുടെ പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ച് നടപടികളിലേക്ക് കടക്കുമ്പോള്‍ സര്‍ക്കാര്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സമാനമായ നിയമലംഘനങ്ങള്‍ സര്‍ക്കാര്‍തന്നെ ചൂണ്ടിക്കാട്ടിയ സ്ഥിതിക്ക് പൊളിക്കലും പുനരധിവാസവും നഷ്ടപരിഹാരം നല്‍കലും ഒരു കീഴ്‍വഴക്കം സൃഷ്ടിക്കും.

മരടിലെ ഫ്ലാറ്റുകളില്‍ പുനരധിവാസം ആവശ്യമായവരുടെ കൃത്യമായ ലിസ്റ്റാണ് ആദ്യം തയ്യാറാക്കേണ്ടത്. മറ്റ് പാര്‍പ്പിട സൗകര്യം ഉള്ളവര്‍ക്ക് പുനരധിവാസം നല്‍കേണ്ട ബാദ്ധ്യത സര്‍ക്കാരിനില്ല. എന്നു മാത്രമല്ല, അനേകം കാരണങ്ങളാല്‍ പുനരധിവസിപ്പിക്കപ്പെടേണ്ട നിരവധി ആളുകളുടെ പട്ടിക സര്‍ക്കാരിനു മുമ്പിലുണ്ട്. അവരേക്കാള്‍ മുന്‍ഗണനയോ, അവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കാള്‍ മുന്തിയ സൗകര്യങ്ങളോ ഇടതുപക്ഷ സര്‍ക്കാര്‍ ഫ്ലാറ്റുടമകള്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുക.

നഷ്ടപരിഹാരം നല്‍കേണ്ടത് നിര്‍മ്മാതാക്കളാണെങ്കിലും ഈ വിഷയത്തില്‍ നഷ്ടപരിഹാരത്തിന്‍റെ ആദ്യ ഗഡു നല്‍കുന്നത് സര്‍ക്കാരാണ്. ആ തുക നിര്‍മ്മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടി വീണ്ടെടുക്കേണ്ടതുമുണ്ട്. ഫ്ലാറ്റ് തിരികെ നല്‍കുന്നതോടെ മാത്രമേ ഫ്ലാറ്റുടമകള്‍ നഷ്ടപരിഹാരത്തിന് അര്‍ഹരാവുന്നുള്ളു എന്നതിനാല്‍, ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുകയും തുടര്‍ന്ന് മാത്രം നഷ്ടപരിഹാരം നല്‍കുകയും ചെയ്യേണ്ടതുണ്ട്.
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.