തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പിന് കോണ്‍ഗ്രസിലേക്ക് സ്വാഗതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ചെറിയാന്‍ ഫിലിപ്പാണെന്നും സിപിഎം ഇത്രയും കാലം ചെറിയാന്‍ ഫിലിപ്പിനോട് തികഞ്ഞ അവഗണനയാണ് കാട്ടിയതെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിലായിരുന്നപ്പോള്‍ ഉണ്ടായിരുന്ന പ്രാമുഖ്യവും പ്രാധാന്യവുമൊന്നും ചെറിയാന് സിപിഎമ്മില്‍ കിട്ടിയില്ല. കോണ്‍ഗ്രസ് വിട്ടവര്‍ക്ക് ചെറിയാന്‍റെ അനുഭവം പാഠമാകുമെന്നും ചെന്നിത്തല പറഞ്ഞു.
തൃശൂർ പൂരം ആചാരാനുഷ്‌ഠാനങ്ങളോടെ നടത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ ആരോഗ്യ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. സാഹചര്യങ്ങള്‍ മാറുകയാണ്. പൂരത്തിന് ആളുകളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് ദേവസ്വങ്ങളുമായി ചര്‍ച്ച നടത്തി സര്‍ക്കാര്‍ അഭിപ്രായ സമന്വയത്തിലെത്തണം. എസ്എസ്എല്‍സി, പ്ലസ്‌ടു പരീക്ഷകള്‍ മാറ്റി വയ്‌ക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കിലും പിഎസ്‌സി പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.