തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ രണ്ടരലക്ഷം വീടുവച്ച് നൽകിയെന്ന് സംസ്ഥാന സർക്കാർ വീമ്പു പറയേണ്ട കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ യുഡിഎഫ് സർക്കാർ ഇതിൽ ഇരട്ടിയിലധികം വീടുവച്ച് നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ആദ്യമായാണ് പാവപ്പെട്ടവർക്ക് വീട് വച്ച് കൊടുക്കുന്നത് എന്ന പ്രതീതിയാണ് ലൈഫ് പദ്ധതിയിൽ ഉണ്ടാക്കുന്നത്. എല്ലാ സർക്കാരും പാവങ്ങൾക്ക് വീടുവച്ചു നൽകാറുണ്ട്. അതു കൊണ്ട് തന്നെ ഇതിനെ മഹാ കാര്യമായി അവതരിപ്പിക്കേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു.