തിരുവനന്തപുരം: രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രസ്‌താവനയെ മുഖ്യമന്ത്രി പിണറായി വിജയൻ ദുർവ്യാഖ്യാനം ചെയ്‌തതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി അദ്ദേഹത്തിൻ്റെ പാർട്ടിയുടെ കാര്യം നോക്കിയാൽ മതി. കോൺഗ്രസിൻ്റെ കാര്യം നോക്കാൻ കോൺഗ്രസിനറിയാം. രാഹുൽഗാന്ധി തൻ്റെ നേതാവാണ്. കോൺഗ്രസും ബിജെപിയും തമ്മിലുള്ള പോരാട്ടമാണ് ഇന്ന് രാജ്യത്ത് നടക്കുന്നത്. അവിടെ കാഴ്‌ചക്കാരൻ്റെ റോളിൽ പോലും സിപിഎം ഇല്ല. മോദി എന്ന പേരുച്ചരിക്കാൻ പോലും ഭയക്കുന്നയാളാണ് മുഖ്യമന്ത്രി. പ്രധാനമന്ത്രിയെ അനുകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. പിണറായി വിജയനും യോഗി ആദിത്യനാഥും ഒരേ തൂവൽപക്ഷികളാണ്. സംഘപരിവാറിൻ്റെ കമ്മ്യൂണിസ്റ്റ് പതിപ്പാണ് കേരളത്തിലെ സിപിഎം സർക്കാരും. തനിക്കെതിരായ സിപിഎമ്മിൻ്റെ ആരോപണങ്ങൾക്ക് 24 മണിക്കൂറിൻ്റെ ആയുസ് പോലുമില്ലെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി സ്വന്തം പാർട്ടിക്കാര്യം നോക്കിയാൽ മതിയെന്ന് രമേശ് ചെന്നിത്തല
തനിക്കെതിരായ സിപിഎമ്മിൻ്റെ ആരോപണങ്ങൾക്ക് 24 മണിക്കൂറിൻ്റെ ആയുസ് പോലുമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.