തിരുവനന്തപുരം: പഞ്ചായത്ത് തെരഞ്ഞെടുപ്പ് സർക്കാർ കുളമാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ തെരഞ്ഞെടുപ്പിന് 2015ലെ വോട്ടർ പട്ടിക ഉപയോഗിക്കുമെന്ന തീരുമാനത്തിനെതിരെ യുഡിഎഫ് ഹൈക്കോടതിയെ സമീപിക്കും. പഴയ വോട്ടർ പട്ടിക ഉപയോഗിക്കാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
വാർഡ് വിഭജനത്തിനുള്ള സർക്കാർ തീരുമാനം നിയമവിരുദ്ധമാണ്. ഇതിന് സർക്കാരിന് അധികാരമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാർക്‌സിസ്റ്റ് പാർട്ടിക്ക് സൗകര്യപ്രദമായ നിലയിൽ വാർഡുകൾ വിഭജിക്കാനുള്ള നീക്കം തെറ്റായ നടപടിയാണെന്നും തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്നും ചെന്നിത്തല ആരോപിച്ചു.