ETV Bharat / state

കേരളത്തിൽ ആരോഗ്യവകുപ്പിന് പുഴുവരിച്ചിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല - രമേശ് ചെന്നിത്തല പുതിയ വാർത്തകൾ

ആശുപത്രികളിൽ അടിസ്ഥാന സൗകര്യം പോലുമില്ലാത്ത ഗുരുതര പ്രതിസന്ധിയാണ് നിലവിലുള്ളത്. ഭരണകൂടം ഇതിലൊന്നും ഇടപെടാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

രമേശ് ചെന്നിത്തല  ആരോഗ്യവകുപ്പിന് പുഴുവരിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല പുതിയ വാർത്തകൾ  ramesh chennithala latest news
രമേശ് ചെന്നിത്തല
author img

By

Published : Oct 5, 2020, 12:53 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യവകുപ്പിന് പുഴുവരിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് രോഗികൾക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് മാത്രമല്ല നോൺ കൊവിഡ് രോഗികൾ ചികിത്സക്കായി നെട്ടോട്ടത്തിലാണെന്നും ചെന്നിത്തല ആരോപിച്ചു. ആശുപത്രികളിൽ അടിസ്ഥാന സൗകര്യം പോലുമില്ലാത്ത ഗുരുതര പ്രതിസന്ധിയാണ് നിലവിലുള്ളത്. ഭരണകൂടം ഇതിലൊന്നും ഇടപെടാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. ആരോഗ്യ മന്ത്രിയെ കാണാനുമില്ല, സർക്കാർ നടപടി സ്വീകരിക്കുന്നുമില്ല. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണ്. മൂന്ന് ദിവസമായി മുഖ്യമന്ത്രിയുടെ പത്രസമ്മേളനമില്ലാത്തത് ഇക്കാര്യങ്ങൾക്ക് മറുപടി ഇല്ലാത്തതിനാലാണെന്നും ഉദ്ഘാടന മഹാമഹങ്ങൾ മാറ്റിവച്ച് ഇതിന് പരിഹാരം കാണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തൃശൂരിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ അപലപിക്കുന്നതായും സിപിഎമ്മും ബിജെപിയും അക്രമം അവസാനിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിൽ ആരോഗ്യവകുപ്പിന് പുഴുവരിച്ചിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.