തിരുവനന്തപുരം : തന്നെ ബിജെപിക്കാരനാക്കി സിപിഎം ആക്രമിച്ചപ്പോൾ കോൺഗ്രസിൽ നിന്നാരും പ്രതികരിക്കാനുണ്ടായില്ലെന്ന് രമേശ് ചെന്നിത്തല. ഇത്തരമൊരു ആക്രമണം ഉണ്ടായപ്പോൾ സോഷ്യൽ മീഡിയയിൽ പലരും തന്നെ എതിര്‍ക്കുകയാണ് ചെയ്തത്.
ഒരാക്രമണം ഉണ്ടാകുമ്പോൾ നമ്മുടെ ആൾക്കാർ കൂടി ഒപ്പം ചേരുന്നതാണ് വിഷമിപ്പിക്കുന്നത്. അതുകൊണ്ടാണ് ബിജെപിക്കാരനാണ് സുധാകരൻ എന്ന് സിപിഎം പറഞ്ഞപ്പോൾ പ്രതികരിച്ചത്. ഇത്തരമൊരു രീതിയാണ് ആവശ്യം.
ALSO READ: കെ.പി.സി.സി അദ്ധ്യക്ഷ ചുമതലയേറ്റ് കെ സുധാകരന്‍
ചിരിക്കുന്നവരെല്ലാം സ്നേഹിതന്മാർ ആണെന്ന് സുധാകരൻ കരുതരുത്. മുമ്പിൽ വന്ന് പുകഴ്ത്തുന്നവർ ഒന്നും നമ്മളോടൊപ്പം ഉണ്ടാവില്ലെന്നതാണ് അനുഭവമെന്നും ചെന്നിത്തല പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്‍റായി ചുമതലയേറ്റെടുത്ത കെ.സുധാകരനെ അനുമോദിച്ച് സംസാരിക്കുമ്പോഴായിരുന്നു മുന്‍ പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനം.