ETV Bharat / state

ഒടുവില്‍ 'സര്‍ക്കാര്‍ വഴിയില്‍' ; ഡോ.സജി ഗോപിനാഥിന് കെടിയു വൈസ് ചാന്‍സിലറായി താത്കാലിക നിയമനം നല്‍കി രാജ്ഭവന്‍

കേരള ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.സജി ഗോപിനാഥിന് എപിജെ അബ്‌ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സിലറായി താത്കാലിക നിയമനം നല്‍കി രാജ്ഭവന്‍, സിസ തോമസിനെതിരായ നടപടി സര്‍ക്കാര്‍ പരിഗണനയില്‍

Raj Bhavan appoints KTU Vice Chancellor  KTU Vice Chancellor  Saji Gopinath  Raj Bhavan  High court hits Sisa Thomas Appointment  High court  Sisa Thomas  ഒടുവില്‍ സര്‍ക്കാര്‍ വഴിയില്‍  സജി ഗോപിനാഥ്  കെടിയു വൈസ് ചാന്‍സിലര്‍  വൈസ് ചാന്‍സിലറായി താത്കാലിക നിയമനം  രാജ്ഭവന്‍  സിസ തോമസിന്‍റെ നിയമനം  സിസ തോമസ്  ഹൈക്കോടതിയില്‍ നിന്നേറ്റ തിരിച്ചടി  ഹൈക്കോടതി  കേരള ഡിജിറ്റല്‍ സര്‍വകലാശാല  സാങ്കേതിക സര്‍വകലാശാല  രാജ്ഭവന്‍
ഡോ.സജി ഗോപിനാഥിനെ കെടിയു വൈസ് ചാന്‍സിലറായി താത്കാലിക നിയമനം നല്‍കി രാജ്ഭവന്‍
author img

By

Published : Mar 31, 2023, 8:55 PM IST

തിരുവനന്തപുരം: കേരള ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.സജി ഗോപിനാഥിന് എപിജെ അബ്‌ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സിലറായി താത്കാലിക നിയമനം നല്‍കി രാജ്ഭവന്‍ ഉത്തരവിറക്കി. സിസ തോമസിന്‍റെ നിയമനക്കാര്യത്തില്‍ ഹൈക്കോടതിയില്‍ നിന്ന് ഗവര്‍ണര്‍ക്ക് തിരിച്ചടിയേറ്റതോടെയാണ് രാജ്ഭവന്‍റെ ഈ കീഴടങ്ങല്‍. സിസ തോമസിനെ വിസിയായി നിയമിച്ച ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം വിധിച്ചിരുന്നു. മാത്രമല്ല താത്കാലിക വിസിയെന്ന് പറഞ്ഞതിനാല്‍ പുറത്താക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കോടതിയില്‍ നിന്ന് സിസയുടെ നിയമനത്തില്‍ തിരിച്ചടിയേറ്റതോടെയാണ് മുന്‍പ് താത്കാലിക വിസിയായി സര്‍ക്കാര്‍ നിയമിക്കുകയും ഗവര്‍ണര്‍ നിരസിക്കുകയും ചെയ്‌ത ഡോ.സജി ഗോപിനാഥിന് കെ.ടിയുവിന്‍റെ താത്കാലിക ചുമതല നല്‍കി കൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിറക്കിയത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്‌ടര്‍ സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ നീക്കി ഡോ.എം.എസ് രാജശ്രീക്ക് അധിക ചുമതല നല്‍കിയിരുന്നു. ഇതിനുപിന്നാലെ സര്‍ക്കാരിന്‍റെ അനുമതി ഇല്ലാതെ താത്കാലിക വിസിയായി ചുമതലയേറ്റെടുത്തതിന് സര്‍ക്കാര്‍ സിസയോട് വിശദീകരണവും തേടിയിരുന്നു.

വിരമിക്കുന്ന ദിവസമായ ഇന്ന് (മാര്‍ച്ച് 31) വിശദീകരണം നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ ഇന്ന് വിരമിക്കുന്ന ദിവസമായതിനാല്‍ സാങ്കേതിക സര്‍വകലാശാല താത്കാലിക വിസി എന്ന നിലയിലും കോളജ് പ്രിന്‍സിപ്പല്‍ എന്ന നിലയിലും ഔദ്യോഗിക കാര്യങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് സിസ സര്‍ക്കാരിനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് സിസ അനുകൂല ഉത്തരവ് നേടിയിരുന്നു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരില്‍ സിസയെ ബലിയാടാക്കരുതെന്നും അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാര്‍ വിശദീകരണം തേടിയത് റദ്ദാക്കണമെന്ന സിസയുടെ ആവശ്യം അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ നിരസിച്ചെങ്കിലും സിസയുടെ ഭാഗംകേട്ട ശേഷമേ സര്‍ക്കാര്‍ തീരുമാനത്തിലേക്ക് കടക്കാവൂ എന്നും അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം അവരുടെ ഭാഗം കേട്ട ശേഷമേ തുടര്‍ നടപടികളിലേക്ക് കടക്കൂവെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുവും വ്യക്തമാക്കി. പുതിയ ചുമതല ഏറ്റെടുക്കും മുന്‍പ് സര്‍ക്കാരിന്‍റെ അനുമതി അവര്‍ തേടേണ്ടിയിരുന്നെന്നും വ്യവസ്ഥാപിതമായ കാര്യങ്ങള്‍ പാലിക്കാന്‍ എല്ലാവര്‍ക്കും ബാദ്ധ്യതയുണ്ടെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ഓര്‍മ്മിപ്പിച്ചു. സിസ തോമസ് ഇന്ന് വിരമിച്ച സാഹചര്യത്തില്‍ അവര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള അച്ചടക്ക നടപടിക്ക് കഴിയില്ലെങ്കിലും പെന്‍ഷന്‍ തടയുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നേക്കുമെന്നും സൂചനയുണ്ട്.

Also Read: ദുരിതാശ്വാസ നിധി വിധിയില്‍ ഭിന്നാഭിപ്രായം, കേസ് ലോകായുക്ത ഫുള്‍ ബഞ്ചിന്: വിചിത്ര വിധിയെന്ന് പ്രതിപക്ഷം

എന്നാല്‍ സർക്കാരിന്‍റെ നീരസം വകവയ്‌ക്കാതെയായിരുന്നു സിസ തോമസ് വൈസ് ചാൻസലർ സ്ഥാനം ഏറ്റെടുത്തിരുന്നത്. മാത്രമല്ല സർക്കാർ നിർദേശങ്ങൾ പരിഗണിക്കുന്നില്ല എന്നുള്ള വിമർശനങ്ങളും സിസ തോമസിനെതിരെ ഉയർന്നിരുന്നു. സിസയുടെ നിയമനത്തെ ചൊല്ലി സർക്കാരും ഗവർണറും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നതിനിടെയാണ് സർക്കാർ കാരണം കാണിക്കൽ നോട്ടിസ് നൽകിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.