ETV Bharat / state

സംസ്ഥാനത്ത് മഴ തുടരുന്നു; ഗതാഗതം പുന:സ്ഥാപിക്കാനാകാതെ റെയില്‍വേ - Railway

ഇതുവരെ റദ്ദാക്കിയത് 20 ട്രെയിനുകള്‍.

സംസ്ഥാനത്ത് മഴ തുടരുന്നു; ഗതാഗതം പുനസ്ഥാപിക്കാനാകാതെ റെയില്‍വേ
author img

By

Published : Aug 10, 2019, 10:18 AM IST

Updated : Aug 10, 2019, 12:16 PM IST

തിരുവനന്തപുരം: ശക്തമായി തുടരുന്ന മഴയില്‍ മൂന്നാം ദിവസവും സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാനാകാതെ റെയില്‍വേ. പലയിടങ്ങളിലും ട്രാക്കില്‍ വെള്ളം കയറിയതും മണ്ണിടിഞ്ഞ് ട്രാക്കിലേക്ക് വീണതും ട്രെയിന്‍ ഗതാഗതം താറുമാറാക്കി. ദീര്‍ഘദൂര ട്രെയിനുകളെയാണ് ഇത് കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഷൊര്‍ണ്ണൂര്‍-കോഴിക്കോട് പാതയില്‍ മണ്ണിടിഞ്ഞു. തിരൂര്‍-കല്ലായി റൂട്ടില്‍ ട്രാക്കില്‍ വെള്ളം കയറി. 20 ട്രെയിനുകളാണ് ഇതുവരെ റദ്ദാക്കിയത്.

സംസ്ഥാനത്ത് മഴ തുടരുന്നു; ഗതാഗതം പുന:സ്ഥാപിക്കാനാകാതെ റെയില്‍വേ

തിരുവനന്തപുരം- ചെന്നൈ സെന്‍ട്രല്‍ വീക്ക്‌ലി എക്‌സ്പ്രസും എസി എക്‌സ്പ്രസും റദ്ദാക്കി. വ്യാഴാഴ്ച ദില്ലിയില്‍ നിന്നും പുറപ്പെട്ട ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് മധുരവഴി തിരിച്ച് വിട്ടു. തിരുവനന്തപുരം-കോഴിക്കോട് ജനശദാബ്ദി എക്‌സ്പ്രസ് റദ്ദാക്കി. ഏറാനാട് എക്‌സ്പ്രസ് തൃശൂരിലും പരശ്ശുറാം എക്‌സ്പ്രസ് വടക്കാഞ്ചേരിയിലും യാത്ര അവസാനിപ്പിക്കും. കന്യാകുമാരി-മുബൈ സിഎസ്‌ടി ട്രെയിന്‍ മധുര വഴി തിരിച്ച് വിട്ടു.

തിരുവനന്തപുരം ബാലരാമപുരത്ത് ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതിനാല്‍ ട്രെയിനുകള്‍ വൈകി. പുലർച്ചെയായിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്. നാഗർകോവിൽ ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കും പോകുന്ന ട്രെയിനുകൾ പിടിച്ചിട്ടു. പിന്നീട് മണ്ണ് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. അതേസമയം ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. ഇതുവഴിയുള്ള പാസഞ്ചര്‍ ട്രയിനുകള്‍ ഓടിത്തുടങ്ങി. യാത്രാക്കാരെ സഹായിക്കാനായി തിരുവനന്തപുരം റെയില്‍വേ ഡിവിഷന് കീഴില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. 1072, 9188292595, 9188293595 എന്നീ ഹെല്‍പ്‌ലൈന്‍ നമ്പറുകളില്‍ യാത്രക്കാര്‍ക്ക് വിവരങ്ങള്‍ ലഭ്യമാകും.

Intro:കനത്ത മഴയില്‍ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായി നിലച്ചു. 12 ട്രയിനുകള്‍ റദ്ദാക്കി. ട്രാക്കില്‍ വെള്ളംകയറിയതിനാല്‍ പലസ്ഥലങ്ങളില്‍ ട്രയിന്‍ ഗതാഗതം പനസ്ഥാപിക്കാന്‍ കഴിയുന്നില്ല. അതേസമയം ആലപ്പുഴ വഴിയുള്ള ട്രയിന്‍ ഗതാഗതം പുനസ്ഥാപിച്ചു.

Body:ശക്തമായി തുടരുന്ന മഴയിലല്‍ മൂന്നാം ദിനവും സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായി പുനസ്ഥാപിക്കാനാകാത്ത അവസ്ഥയിലാണ്. പലയിടങ്ങളിലും ട്രാക്കില്‍ വെള്ളം കയറിയും മണ്ണിടിഞ്ഞ് ട്രാക്കിലേയ്ക്ക് വീണതും ട്രെയിന്‍ ഗതാഗതത്തെ സാരമായി തന്നെ ബാധിച്ചു. ദീര്‍ഘദൂര ട്രെയിനുകളെയാണ് ഇത് കൂടുതല്‍ ബാധിചച്ിരിക്കുന്നത്. പാലക്കാട് ഡുഷനെയാണ് മഴ കാര്യമായി ബാധിച്ചിരിക്കുന്നത്. ഷൊര്‍ണൂര്‍- കോഴിക്കോട് പാതയില്‍ മണ്ണിടിഞ്ഞു. തിരൂര്‍ - കല്ലായി റൂട്ടില്‍ ട്രാക്കില്‍ വെള്ളം കയറിയതും ട്രെയിനുകള്‍ റദ്ദാക്കാന്‍ കാരണമായി . 12 ട്രെയിനുകളാണ് ഇതുവരെ റദ്ദുചെയ്തത്. തിരുവനന്തപുരം- ചെെൈന്ന സെന്‍ട്രല്‍ വീക്ക്‌ലി എക്‌സ്പ്രസും, എസി എക്‌സ്പ്രസും ക്യാന്‍സല്‍ ചെയ്തു. വ്യാഴാഴ്ച ദില്ലിയില്‍ നിന്നും പുറപ്പെട്ട ന്യൂഡല്‍ഹി- തിരുവനന്തപുരം കേരള എക്‌സ്പ്രസ് മധുരവഴി തിരിച്ചു വിട്ടു. തിരുവനന്തപുരം -കോഴിക്കോട് ജനശദാബ്ദി എക്‌സ്പ്രസ് റദ്ദാക്കി. ഏറാനാട് എക്‌സ്പ്രസ് തൃശ്ശൂരിലും പരശ്ശുറാം എക്‌സ്പ്രസ് വടക്കാഞ്ചേരിയിലും യാത്ര അവസാനിപ്പിക്കും. കന്യാകുമാരി- മുബൈ സിഎസ്ടി ട്രയിന്‍ മധുര വഴി തിരിച്ചു വിട്ടു. തിരുവനന്തപുരം ബാലരാമപുരത്ത് ട്രാക്കിലേയ്ക്ക് മണ്ണിടിഞ്#ു വീണതിനാല്‍ ട്രെയിനുകള്‍ വൈകി. അതേസമയം ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. ഇതുവഴിയുള്ള പാസഞ്ചര്‍ ട്രയിനുകള്‍ ഓടിത്തുടങ്ങി. യാത്രാക്കാരെ സഹായിക്കാനായി തിരുവനന്തപുരം റയില്‍വേ ഡിവിഷനു കീഴില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. 1072, 9188292595,9188293595 എന്നീ ഹെല്‍പ്ലൈന്‍ നമ്പരുകളില്‍ യാത്രാക്കാര്‍ വിവരങ്ങള്‍ ലഭ്യമാകും.

ഇടിവി ഭാരത്
തിരുവനന്തപുരം.
Conclusion:
Last Updated : Aug 10, 2019, 12:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.