തിരുവനന്തപുരം: തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നതിന്‍റെ ഭാഗമായാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽഗാന്ധി ഇന്ന് കേരളത്തിലെത്തുന്നത്. നാളെ വൈകിട്ട് കോഴിക്കോട് നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ഗാന്ധി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.
നാളെ തൃപ്രയാറില്‍ 'ഫിഷര്‍മെന്‍ പാര്‍ലമെന്‍റില്‍ പങ്കെടുക്കും. തുടര്‍ന്ന് കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്‍റെ ബന്ധുക്കളെ വിമാനത്താവളത്തില്‍ വച്ച് കാണും.ഇവിടെനിന്ന് ഹെലികോപ്റ്ററിൽ കാസർകോട്ടെത്തി പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിന്‍റെയും ശരത്‌ലാലിന്‍റെയും വീടുകൾ സന്ദർശിക്കും. പിന്നീട് കോഴിക്കോട്ടേക്കു പോകും. വൈകിട്ട് അഞ്ചിന് കടപ്പുറത്ത് നടക്കുന്ന റാലിയുടെ സമാപനം രാഹുൽ ഗാന്ധി ഉദ്ഘാടനംചെയ്യും. ശേഷം ഡൽഹിക്കു മടങ്ങും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെഭാഗമായി എല്ലാ സംസ്ഥാനത്തും രാഹുൽഗാന്ധി പങ്കെടുക്കുന്ന റാലികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മലബാർ കേന്ദ്രീകരിച്ചാണ് കേരളത്തിലെ റാലി. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം,പാലക്കാട് ജില്ലകളിൽ നിന്നായി ഒരുലക്ഷം പേർ പങ്കെടുക്കുമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.