തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വയനാട് ഓഫിസിന് നേരെ നടന്ന അക്രമ സമരത്തിൽ നടപടിക്കൊരുങ്ങി എസ്.എഫ്.ഐ. എസ്എഫ്ഐയുടെ സംസ്ഥാന സെന്‍ററും സെക്രട്ടേറിയറ്റും ഇന്ന് യോഗം ചേരും. അക്രമ സമരവും അതിൻ്റെ പശ്ചാത്തലവും വിശദമായി പരിശോധിക്കാനാണ് യോഗം ചേരുന്നത്.
അതിനു ശേഷം സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ വയനാട് ജില്ല കമ്മറ്റി ചേരും. നാളെയാകും ജില്ല കമ്മറ്റി യോഗം ചേരുക. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം വിശദമായി പരിശോധിക്കാനാണ് തീരുമാനം. എസ്.എഫ്.ഐ ജില്ല സെക്രട്ടറി ജിഷ്‌ണുവിൻ്റെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്.
അതിൽ പൂർണമായി പ്രവർത്തകരെ തള്ളാതെ എല്ല വിഷയവും പരിശോധിച്ച് നടപടിക്കാണ് എസ്.എഫ്.ഐ ഒരുങ്ങുന്നത്. സമരത്തിനുള്ളിൽ മറ്റ് ശക്തികൾ അക്രമം നടത്താൻ കടന്ന് കയറിയോയെന്നും എസ്.എഫ്.ഐ സംശയിക്കുന്നുണ്ട്. ഇവയെല്ലാം പരിശോധിച്ച് നടപടിക്കാണ് എസ്.എഫ്.ഐ തീരുമാനം. ശക്തമായ നടപടി സ്വീകരിക്കാൻ സി.പി.എം എസ്.എഫ്.ഐയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.
ALSO READ 'അക്രമികളെ സംരക്ഷിക്കില്ല, മാര്‍ച്ചിന് സംസ്ഥാന നേതൃത്വത്തിന്‍റെ അനുമതിയില്ലായിരുന്നു': വി.പി സാനു