ETV Bharat / state

മടങ്ങിയെത്തുന്ന പ്രവാസികൾക്കായി 330 നിരീക്ഷണ കേന്ദ്രങ്ങൾ സജ്ജം - തെർമൽ ഫേസ് ഡിറ്റക്ഷൻ ക്യാമറ

തിരുവനന്തപുരത്ത് നിലവിൽ 330 കെട്ടിടങ്ങളാണ് ഒരുക്കിയിരിക്കുന്നത്

quarantine shelters  thiruvananthapuram migrants  പ്രവാസി നിരീക്ഷണ കേന്ദ്രങ്ങൾ  പ്രവാസി ക്വാറന്‍റൈന്‍ കേന്ദ്രങ്ങൾ  ആന്‍റിബോഡി പരിശോധന  പിസിആർ പരിശോധന  തെർമൽ ഫേസ് ഡിറ്റക്ഷൻ ക്യാമറ  ടാക്‌സി സർവീസ്
മടങ്ങിയെത്തുന്ന പ്രവാസികൾക്കായി നിരീക്ഷണ കേന്ദ്രങ്ങൾ സജ്ജം
author img

By

Published : May 7, 2020, 4:21 PM IST

Updated : May 7, 2020, 4:44 PM IST

തിരുവനന്തപുരം: വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് നിരീക്ഷണ കേന്ദ്രങ്ങൾ സജ്ജമായി. തിരുവനന്തപുരത്ത് 330 കെട്ടിടങ്ങളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. കോളജുകൾ, ഹോസ്റ്റലുകൾ, ഒഴിഞ്ഞു കിടക്കുന്ന വീടുകൾ എന്നിവിടങ്ങൾ ഏറ്റെടുത്താണ് നിരീക്ഷണ കേന്ദ്രങ്ങൾ തുറന്നിരിക്കുന്നത്. ജില്ലയിലെ ആറ് താലൂക്കുകളിലാണ് ഇത്തരത്തിൽ നിരീക്ഷണ കേന്ദ്രങ്ങൾ തുറന്നത്. 11,217 പേർക്ക് നിരീക്ഷണത്തിൽ കഴിയാൻ കഴിയും. 6,471 പേർക്ക് സ്വന്തം ചിലവിൽ ഹോട്ടലുകളിൽ നിരീക്ഷണത്തിൽ കഴിയാം. 261 സ്വകാര്യ ഹോട്ടലുകളാണ് ഇത്തരത്തിൽ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.

മടങ്ങിയെത്തുന്ന പ്രവാസികൾക്കായി നിരീക്ഷണ കേന്ദ്രങ്ങൾ സജ്ജം

വിദേശത്ത് നിന്നെത്തുന്നവർക്ക് ഏഴ് ദിവസം സർക്കാർ കേന്ദ്രങ്ങളിൽ നിരീക്ഷണവും തുടർന്ന് വീടുകളിൽ ഏഴ് ദിവസം ക്വാറന്‍റൈനുമാണ് നിർദേശിച്ചിരിക്കുന്നത്. ഏഴ് ദിവസം കഴിഞ്ഞ് പരിശോധന നടത്തി വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ച ശേഷമാകും വീടുകളിലേക്ക് പോകാൻ അനുവദിക്കുക. ആന്‍റിബോഡി പരിശോധനയാണ് ഇവർക്ക് നടത്തുക. രോഗലക്ഷണമുള്ളവർക്ക് പിസിആർ പരിശോധന നടത്തും.

ഇതര സംസ്ഥാനങ്ങളിലെ ഹോട്ട്സ്പോട്ടുകളിൽ നിന്നുമെത്തുന്നവർക്കും ഇതേ നടപടിക്രമങ്ങൾ പാലിക്കേണ്ടി വരും. തിരുവനന്തപുരത്ത് ഞായറാഴ്‌ചയാണ് ആദ്യ വിമാനമെത്തുക. ദോഹയിൽ നിന്നും 200 യാത്രക്കാരാണെത്തുന്നത്. എയർപോർട്ടും നിരീക്ഷണ കേന്ദ്രങ്ങളുമടക്കം അണുനശീകരണം പൂർത്തിയായി. എയർപോർട്ടിൽ യാത്രക്കാരുടെ താപനില പരിശോധിക്കുന്നതിന് തെർമൽ ഫേസ് ഡിറ്റക്ഷൻ ക്യാമറയും സ്ഥാപിച്ചു. ആരോഗ്യവകുപ്പിന്‍റെ പ്രത്യേക സംഘത്തെയും നിയോഗിച്ചു കഴിഞ്ഞു. വിദേശത്ത് നിന്നുമെത്തുന്നവരെ അവരുടെ സ്വന്തം ജില്ലയിലാകും നിരീക്ഷണത്തിൽ പാർപ്പിക്കുക. മറ്റ് ജില്ലകളിലുള്ള യാത്രക്കാരെ എത്തിക്കുന്നതിനായി കെഎസ്ആർടിസി ബസുകളും സജ്ജമാക്കി. ടാക്‌സി സർവീസുകൾ ആവശ്യമുള്ളവർക്ക് അതിനുള്ള സംവിധാനവും ഒരുക്കും.

Last Updated : May 7, 2020, 4:44 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.