ETV Bharat / state

Puthuppally Bypoll Result Celebration At Indira Bhavan മധുരം വിതരണം ചെയ്‌തും പടക്കം പൊട്ടിച്ചും തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് ഇന്ദിരാഭവൻ

author img

By ETV Bharat Kerala Team

Published : Sep 8, 2023, 3:26 PM IST

Congress Leaders At Indira Bhavan : മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (Ramesh chennithala), യുഡിഎഫ് കൺവീനർ എം എം ഹസ്സന്‍ (M M Hassan), വി എസ് ശിവകുമാർ (V S Shivakumar), ഡിസിസി പ്രസിഡന്‍റ് പാലോട് രവി (Palode Ravi), ചെറിയാൻ ഫിലിപ്പ് (Cherian philip) എന്നിവർ രാവിലെ തന്നെ ഇന്ദിരാഭവനിൽ എത്തിയിരുന്നു

puthupally bypoll  puthupally bypoll result  celebration at indira bhavan  indira bhavan  Ramesh chennithala  V S Shivakumar  M M Hassan  Palode Ravi  Puthupally  Chandy Ommen  തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് ഇന്ദിരാഭവൻ  ഇന്ദിരാഭവൻ  രമേശ് ചെന്നിത്തല  പാലോട് രവി  തിരുവനന്തപുരം  വമ്പിച്ച ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മന്‍  കോണ്‍ഗ്രസ്
Puthupally Bypoll Result Celebration At Indira Bhavan
മധുരം വിതരണം ചെയ്‌തും പടക്കം പൊട്ടിച്ചും തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് ഇന്ദിരാഭവൻ

തിരുവനന്തപുരം: പ്രതീക്ഷിച്ച പോലെ തന്നെ ചാണ്ടി ഉമ്മന്‍റെ (Chandy Ommen) വിജയ വാർത്ത കേൾക്കാൻ പുതുപ്പള്ളിയെന്നപോലെ (Puthupally) രാവിലെ മുതൽ തന്നെ ഇന്ദിരാഭവനും (Indira Bhavan) തയ്യാറായിരുന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (Ramesh chennithala), യുഡിഎഫ് കൺവീനർ എം എം ഹസ്സന്‍ (M M Hassan), വി എസ് ശിവകുമാർ (V S Shivakumar), ഡിസിസി പ്രസിഡന്‍റ് പാലോട് രവി (Palode Ravi), ചെറിയാൻ ഫിലിപ്പ് (Cherian philip) എന്നിവർ രാവിലെ തന്നെ ഇന്ദിരാഭവനിൽ എത്തിയിരുന്നു. ചാണ്ടി ഉമ്മന്‍റെ ജൈത്രയാത്ര ഭൂരിപക്ഷം വർധിപ്പിച്ച് മുന്നേറുന്നതിന്‍റെ ആവേശം പ്രവർത്തകരോടൊപ്പം നേതാക്കൾ ഇന്ദിരാഭവനിൽ വച്ച് കയ്യടിച്ചും മറ്റും ആഘോഷിച്ചു കൊണ്ടേയിരുന്നു.

ഭൂരിപക്ഷം 30,000 പിന്നിട്ടപ്പോൾ കൊടിക്കുന്നിൽ സുരേഷ് എംപിയും സി പി ജോണും സന്തോഷത്തിൽ പങ്കാളികളാവാൻ ഇന്ദിരാഭവനിലേക്ക് എത്തി. പിന്നീട് പ്രവർത്തകർ കൊണ്ടുവന്ന ലഡുവും പഴവർഗങ്ങളും നേതാക്കൾ പങ്കുവച്ച് സന്തോഷത്തിന് മധുരം കൂട്ടി. വാർത്താചാനലുകളിൽ കോൺഗ്രസിന്‍റെ ഐക്യത്തെയും പ്രവർത്തനത്തെയും പുകഴ്ത്തിക്കൊണ്ട് ചാണ്ടി ഉമ്മന്‍റെ ഫലപ്രഖ്യാപനം നടത്തിക്കൊണ്ടിരിക്കെ ഇന്ദിരാഭവനിൽ ഒത്തുകൂടിയ പ്രവർത്തകർ നേതാക്കൾക്ക് ജയ് വിളിച്ചു കൊണ്ടേയിരുന്നു.

ഭൂരിപക്ഷം 40,000 കടന്നപ്പോൾ തന്നെ ഇന്ദിരാഭവനിൽ രണ്ടാം ഘട്ട ആഘോഷം തുടങ്ങിയിരുന്നു. അപ്പോഴേക്കും ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്ന് എത്തിയ പ്രവർത്തകരുടെ വാഹനങ്ങൾ ഇന്ദിരാഭവന് മുന്നിൽ കൊട്ടും മേളവുമായി നിറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായപ്പോൾ നേതാക്കൾ പരസ്‌പരം കൈകൊടുത്ത് മധുരം വിതരണം ചെയ്‌തും ആഘോഷത്തിന് ആഹ്വാനം ചെയ്‌തു.

തൃക്കാക്കരയ്ക്കും പിന്നീട് പല പഞ്ചായത്തുകളിലും നടന്ന ഉപതെരഞ്ഞെടുപ്പുകൾക്കും പിന്നാലെ പുതുപ്പള്ളിയിലെ വമ്പിച്ച ഭൂരിപക്ഷവും ഇന്ദിര ഭവനിൽ പുതിയ തീപ്പൊരിയാണ് ഇട്ടത്. വരാൻ പോകുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സെമി ഫൈനലാണ് കഴിഞ്ഞതെന്ന രമേശ് ചെന്നിത്തലയുടെ വാക്കുകൾ കൂടി വന്നതോടെ കോൺഗ്രസിന്‍റെ പ്രവർത്തകർ തങ്ങളുടെ തുടർപ്രവർത്തനത്തിലേക്ക് കൂടുതൽ ആവേശത്തോടെ കടന്നു.

വമ്പിച്ച ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മന്‍: അതേസമയം, 2011ല്‍ ഉമ്മൻ ചാണ്ടി (Ommen Chandy) നേടിയ 33,255 വോട്ടിന്‍റെ ഭൂരിപക്ഷം മറികടന്നാണ് ചാണ്ടി ഉമ്മന്‍റെ വിജയം. 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന് പുതുപ്പള്ളിക്കാർ ഇത്തവണ നല്‍കിയത്. സ്ട്രോങ് റൂമുകളുടെ താക്കോലുകൾ മാറിയതിനെ തുടർന്ന് 10 മിനിറ്റ് വൈകിയാണ് കോട്ടം ബസേലിയസ് കോളജില്‍ വോട്ടെണ്ണല്‍ തുടങ്ങിയത്.

യുഡിഎഫ് 80,144 വോട്ടുകൾ നേടിയപ്പോൾ എല്‍ഡിഎഫ് സ്ഥാനാർഥി ജയ്‌ക് സി തോമസിന് 42,425 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാർഥി 6558 വോട്ടുകൾ മാത്രമാണ് നേടിയത്. എല്‍ഡിഎഫിന് കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിനേക്കാൾ 12,684 വോട്ടുകൾ കുറഞ്ഞു. ഏഴ് സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. 72.86% പോളിങ് രേഖപ്പെടുത്തിയ പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോൾ ഫലങ്ങളെ മറികടന്ന വിജയമാണ് ചാണ്ടി ഉമ്മൻ നേടിയത്.

മുൻ മുഖ്യമന്ത്രിയും തുടർച്ചയായി ഒരേ മണ്ഡലത്തില്‍ നിന്ന് 53 വർഷം എംഎല്‍എയുമായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. നിയമസഭയിലേക്ക് ചാണ്ടി ഉമ്മന്‍റെ ആദ്യ മത്സരമായിരുന്നു ഇത്. രണ്ട് തവണ ഉമ്മൻചാണ്ടിയോട് മത്സരിച്ച് പരാജയപ്പെട്ട ജെയ്‌ക് സി തോമസായിരുന്നു എല്‍ഡിഎഫ് സ്ഥാനാർഥി. ലിജിൻലാലാണ് ബിജെപി സ്ഥാനാർഥിയായി മത്സരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.