തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടില്‍ നിര്‍ണായക തെളിവുകൾ പുറത്ത്. ചോദ്യപേപ്പർ ചോർന്ന് കിട്ടിയത് യൂണിവേഴ്‌സിറ്റി കോളജിൽ നിന്നെന്ന് കേസിലെ അഞ്ചാം പ്രതി ഗോകുല്‍ സമ്മതിച്ചു. രണ്ടാം റാങ്കുകാരൻ പ്രണവ് പറഞ്ഞ പ്രകാരം ഒരാൾ ചോദ്യ പേപ്പർ എത്തിച്ചു. സംസ്‌കൃത കോളജിൽ നിന്ന് നാലാം പ്രതി സഫീറും താനും ഉത്തരങ്ങൾ എസ്.എം.എസ് ആയി അയച്ചു. ഉത്തരങ്ങൾ കണ്ടെത്തുന്നതിന് സഹായിക്കാൻ മറ്റ് ചിലരും സംസ്‌കൃത കോളജിൽ എത്തിയിരുന്നതായും ഗോകുല്‍ മൊഴി നല്‍കി. തട്ടിപ്പിന് ഉപയോഗിച്ചുവെന്ന് കരുതുന്ന സിം കാർഡ് ഗോകുലിന്‍റെ വീട്ടിൽ നിന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സിം കാർഡ് ഫോറൻസിക് പരിശോധനക്ക് അയക്കും. എന്നാൽ മെസേജ് അയക്കാൻ ഉയോഗിച്ച ഫോൺ കണ്ടെത്താനായില്ല. തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരവും ഗോകുലിന്‍റെ ചോദ്യം ചെയ്യലിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചു.
പി.എസ്.സി പരീക്ഷാ ക്രമക്കേട്; പ്രതി ഉപയോഗിച്ച ഫോണും സിം കാര്‍ഡും കണ്ടെടുത്തു - ചോദ്യപേപ്പർ ചോർന്ന് കിട്ടിയത് യൂണിവേഴ്‌സിറ്റി കോളജിൽ നിന്നെന്ന് ഗോകുല്‍
തട്ടിപ്പിന് ഉപയോഗിച്ചുവെന്ന് കരുതുന്ന സിം കാർഡ് ഗോകുലിന്‍റെ വീട്ടിൽ നിന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി

pSC
Conclusion: