തിരുവനന്തപുരം: കൊവിഡ് വാക്‌സിന് രജിസ്റ്റർ ചെയ്ത 18 മുതല്‍ 44 വയസുവരെയുള്ളവർക്ക് വാക്‌സിന്‍ വിതരണത്തിന് മുന്‍ഗണനാക്രമം നിശ്ചയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുതര രോഗാവസ്ഥയുള്ളവര്‍ക്കാണ് ഈ വിഭാഗത്തില്‍ മുന്‍ഗണന നൽകുക.
ഹൃദയ സംബന്ധമായ രോഗങ്ങള്‍, സങ്കീര്‍ണമായ ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം, ലിവര്‍ സീറോസീസ്, കാന്‍സര്‍, സിക്കിള്‍ സെല്‍ അനീമിയ, എച്ച്ഐവി ഇന്‍ഫെക്ഷന്‍ എന്നീ രോഗമുള്ളവര്‍, അവയവ ശസ്ത്രക്രിയ കഴിഞ്ഞവര്‍, ഡയാലിലീസ് ചെയ്യുന്നവര്‍, ഭിന്നശേഷി വിഭാഗക്കാര്‍ തുടങ്ങി 20 വിഭാഗങ്ങള്‍ക്കാണ് മുന്‍ഗണന നൽകിയിരിക്കുന്നത്. ഈ വിഭാഗങ്ങള്‍ എത്രയും വേഗം രജിസ്‌ട്രേഷനെടുത്ത് അനുവദിക്കുന്ന മുറയ്ക്ക് വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകണം.
കൂടുതൽ വായനക്ക്: സത്യപ്രതിജ്ഞ ചടങ്ങിന് ആള്‍ക്കൂട്ടമുണ്ടാകില്ലെന്ന സൂചന നല്‍കി മുഖ്യമന്ത്രി
കൊവിഷീല്‍ഡ് വാക്‌സിന്‍റെ ആദ്യഘട്ടം സ്വീകരിച്ചവര്‍ക്ക് സാധാരണ നിലയില്‍ 12 ആഴ്‌ച കഴിഞ്ഞാല്‍ മാത്രമേ രണ്ടാം ഡോസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ. രണ്ടാം ഘട്ട വാക്‌സിനെടുത്താല്‍ മാത്രമേ വാക്‌സിന്‍ പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കേറ്റും ലഭ്യമാകൂ. എന്നാല്‍ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് രണ്ടാം ഡോസിന് ഇളവ് നല്‍കണമെന്ന ഭേദഗതി വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.