തിരുവനന്തപുരം: രാഷ്‌ട്രപതി റാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്തെത്തും. നാളെ നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ നടക്കുന്ന വനിത സാമാജികരുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് രാഷ്‌ട്രപതി കേരളത്തിലെത്തുന്നത്. രാത്രി 8.40ഓടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം രാജ് ഭവനിലേക്ക് പോവും.
രണ്ടു ദിവസമാണ് വനിത സാമാജികരുടെ സമ്മേളനം. 26ന് ഉദ്ഘാടനച്ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സ്‌പീക്കർ എം ബി രാജേഷ്, സംസ്ഥാനത്തെ വനിത മന്ത്രിമാർ, പ്രതിപക്ഷനേതാവ് വിഡി സതീശൻ തുടങ്ങിയവർ സംബന്ധിക്കും. പാർലമെന്‍റിന്‍റെ ഇരുസഭകളിലെയും വനിത മന്ത്രിമാർ, പ്രമുഖ വനിതാ നേതാക്കൾ, വിവിധ സംസ്ഥാന നിയമസഭകളിലെ സാമാജികർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.
Also read: രാജ്യത്തെ വനിത സാമാജികരുടെ മെഗാ സമ്മേളനമൊരുക്കാൻ കേരള നിയമസഭ