തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് വധക്കേസില്‍ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍. തിങ്കളാഴ്‌ച പുലര്‍ച്ചെ കോയമ്പത്തൂരില്‍ നിന്നും കേരളത്തിലേക്ക് വന്ന ഇയാളെ കൊല്ലത്ത് നിന്നാണ് പൊലീസ് പിടികൂടുന്നത്. രാജേഷിനായി കേരളത്തിനകത്തും പുറത്തും പൊലീസ് അന്വേഷണം വ്യാപകമാക്കിയിരുന്നു. ഇതോടെ സുധീഷ് വധക്കേസില്‍ ഉള്‍പ്പെട്ട 11 പ്രതികളും പിടിയിലായി.
കൊലപാതകം, മോഷണം ഉൾപ്പെടെ നിരവധി കേസിൽ പ്രതിയാണ് രാജേഷ്. സുധീഷ് വധക്കേസിലെ പ്രധാന പ്രതികളായ ഉണ്ണി, ശ്യാം എന്നിവരെ പിടികൂടിയ അന്ന് തന്നെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വെട്ടിയെടുത്ത കാൽ എറിഞ്ഞ കല്ലൂർ ജങ്ഷനിലും ആയുധങ്ങൾ ഒളിപ്പിച്ച ചിറയിൻകീഴ് ശാസ്‌തവട്ടം അയ്യപ്പ ക്ഷേത്രത്തിന് സമീപത്തെ കളിസ്ഥലത്തും കൊണ്ട് പോയി തെളിവെടുപ്പ് നടത്തി.
Read More: പോത്തന്‍കോട് കൊലപാതകം: മൂന്നു പേർ പൊലീസ് പിടിയിൽ
സുധീഷിനെ ആക്രമിച്ച് കാല്‍ വെട്ടിയെടുത്ത് ഒന്നാം പ്രതി ഉണ്ണിയാണ്. ഇയാളാണ് വെട്ടിയ കാലുമായി ബൈക്കിലെത്തി വലിച്ചെറിഞ്ഞതും. ഒട്ടകം രാജേഷിനെ പിടികൂടാൻ പോയപോൾ വള്ളം മറിഞ്ഞ് പൊലീസുകാരൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.