ETV Bharat / state

പോസ്റ്റല്‍ വോട്ട് അട്ടിമറി; പൊലീസുകാരന് സസ്പെൻഷൻ -

തിരിമറിയിലെ പ്രധാന തെളിവായ വാട്സ്ആപ്പ് ഗ്രൂപ്പ് നശിപ്പിച്ചുവെന്ന് കണ്ടെത്തി

പോസ്റ്റല്‍ വോട്ട് അട്ടിമറി; പൊലീസുകാരന് സസ്പെൻഷൻ
author img

By

Published : May 9, 2019, 10:51 PM IST

തിരുവനന്തപുരം: പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ ഐആര്‍ ബറ്റാലിയനിലെ പൊലീസുകാരനായ വൈശാഖിനെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ ജനപ്രാതിനിധ്യ നിയമം 136 വകുപ്പ് പ്രകാരം കേസെടുത്തു. ഐആർ ബറ്റാലിയിനിലെ ബാലറ്റ് ശേഖരണത്തിന് നേതൃത്വം നല്‍കിയത് വൈശാഖാണെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിവാദവുമായി ബന്ധപ്പെട്ട മറ്റ് നാല് പൊലീസുകാർക്കെതിരായ നടപടി വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ സ്വീകരിക്കൂ. ഐജി ശ്രീജിത്തിന്‍റെ നിരീക്ഷണത്തിലായിരിക്കും അന്വേഷണം. ഇതിനിടെ പോസ്റ്റല്‍ വോട്ടുകൾ കൈമാറാൻ ആവശ്യപ്പെടുന്ന ശബ്ദരേഖ അയച്ച വാട്സാപ്പ് ഗ്രൂപ്പ് നശിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കേസില്‍ നിർണായകമായേക്കാവുന്ന തെളിവാണ് നശിപ്പിക്കപ്പെട്ടത്. പൊലീസുകാരെ സ്വാധീനിച്ച് കൂട്ടത്തോടെ പോസ്റ്റല്‍ വോട്ടുകൾ ഇടത് അനുകൂല അസോസിയേഷൻ കൈക്കലാക്കി എന്നാണ് ആക്ഷേപം.

Intro:Body:

പൊലീസുകാരുടെ പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. ഐആര്‍ ബറ്റാലിയനിലെ പൊലീസുകാരനായ വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം 136 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വൈശാഖിന് സസ്പെൻഷൻ. ഐജി ശ്രീജിത്തിന്‍റെ നിരീക്ഷണത്തിലായിരിക്കും അന്വേഷണം. പ്രധാന തെളിവായ വാട്സ് ആപ്പ് ഗ്രൂപ്പ് നശിപ്പിച്ചു. ഈ ഗ്രൂപ്പിലാണ് വൈശാഖിന്‍റെ ശബ്ദ രേഖ അയച്ചത്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.