തിരുവനന്തപുരം : വെള്ളിയാഴ്‌ച (23-9-2022) നടന്ന പിഎഫ്ഐ ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളിൽ സംസ്ഥാനത്ത് ഇതുവരെ 1013 പേര്‍ അറസ്‌റ്റിലായതായി പൊലീസ് അറിയിച്ചു. 281 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു. 819 പേരെ കരുതല്‍ തടങ്കലിലാക്കി.
ഏറ്റവും കൂടുതല്‍ പേര്‍ അറസ്‌റ്റിലായത് കോട്ടയം ജില്ലയിലാണ്. 215 പേരാണ് ഇവിടെ പിടിയിലായത്. കൊല്ലം സിറ്റി- 169, തിരുവനന്തപുരം റൂറൽ- 169, പത്തനംതിട്ട-109, മലപ്പുറം -123, കാസര്‍കോട്- 38 എന്നിങ്ങനെയാണ് അറസ്‌റ്റിലായവരുടെ കണക്കുകൾ.