തിരുവനന്തപുരം: നഗരത്തില്‍ ഗുണ്ടകൾക്കായി തെരച്ചില്‍ ഊർജിതമാക്കി പൊലീസ്. ബോംബ് നിർമാണം, വധശ്രമം തുടങ്ങി വിവിധ കേസുകളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന 17 പ്രതികളെ പിടികൂടിയതായി സിറ്റി പൊലീസ് കമ്മീഷണർ ബല്‍റാം കുമാർ ഉപാധ്യായ അറിയിച്ചു. കഴിഞ്ഞ അഞ്ചു ദിവസമായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുകയാണ്. ഗുണ്ടാ ലിസ്റ്റിലുള്ളവർ, വിവിധ ആക്രമണ കേസുകളില്‍ പ്രതികളായവർ എന്നിവരുടെ വീടുകൾ കേന്ദ്രീകരിച്ചാണ് പൊലീസ് റെയ്‌ഡ്. ബുധനാഴ്‌ച മാത്രം 143 പേരുടെ വീടുകളില്‍ പരിശോധന നടത്തി. വരും ദിവസങ്ങളിലും വ്യാപക പരിശോധന തുടരും.
ഗുണ്ടാ പ്രവർത്തനം തടയാൻ തലസ്ഥാനത്ത് വ്യാപക റെയ്‌ഡ്; 17 പേർ അറസ്റ്റില്‍ - thiruvananthapuram latest news
പ്രതികളുടെ വീടുകൾ കേന്ദ്രീകരിച്ചാണ് റെയ്‌ഡ്