തിരുവനന്തപുരം: 10 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 41കാരന് അഞ്ച് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആയിരൂർ സ്വദേശി ബൈജുവിനാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് ആജ് സുദര്‍ശന്‍ ശിക്ഷ വിധിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടുതല്‍ തടവ് അനുഭവിക്കണം.
2021 ഓഗസ്റ്റ് 12നാണ് കേസിനാസ്‌പദമായ സംഭവം. പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് വാങ്ങിയ പാത്രം തിരികെ വാങ്ങാന്‍ ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ കടന്ന് പിടിച്ച് ഇയാള്‍ പീഡനത്തിനിരയാക്കുകയായിരുന്നു. പ്രതിയെ തള്ളിയിട്ട് ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടീല്‍ വിവരം അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ ഹാജരായി. കേസിൽ 14 സാക്ഷികളെ വിസ്‌തരിച്ചു. 13 രേഖകൾ ഹാജരാക്കി. അയിരൂർ എസ് ഐയായിരുന്ന ആർ.സജീവാണ് കേസ് അന്വേഷിച്ചത്. പിഴ തുക ഈടാക്കിയാൽ കുട്ടിക്ക് നൽകണമെന്നും ഉത്തരവിലുണ്ട്.
also read: പാലക്കാട്ട് 14 വയസുകാരിയെ പീഡിപ്പിച്ച സംഭവം : 22കാരന് 20 വര്‍ഷം തടവും 1.75 ലക്ഷം പിഴയും
രാജ്യത്ത് സ്‌ത്രീ പീഡനങ്ങളും ബലാത്സംഗവും വര്‍ദിച്ച് വരികയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഉത്തര്‍ പ്രദേശിലെ സഹറന്‍പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വാര്‍ത്ത നാം കേട്ടത്. പ്രസവത്തിന് ശേഷം നവജാത ശിശുവിനെ വനത്തില്‍ ഉപേക്ഷിക്കുകയും ചെയ്‌തു. ഈ കേസില്‍ സഹറന്‍പൂര്‍ സ്വദേശി അറസ്റ്റിലായിരുന്നു. വിവാഹം വാഗ്‌ദാനം ചെയ്‌താണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
കഴിഞ്ഞ മാസമാണ് ഇത്തരത്തിലുള്ള മറ്റെരു പീഡനത്തിലെ പ്രതിയായ 70കാരനെ 20 വര്‍ഷത്തെ കഠിന തടവിന് കോടതി ശിക്ഷിച്ചത്. ബെംഗളൂരുവിലാണ് സംഭവം. കൊച്ചു മകളെ വര്‍ഷങ്ങളോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയതിനാണ് ഇയാളെ ബെംഗളൂരു സെഷന്‍സ് കോടതി ശിക്ഷിച്ചത്. മൂന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ നിരന്തരം പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നു. മാതാപിതാക്കള്‍ ജോലിയ്‌ക്ക് പോകുമ്പോഴായിരുന്നു പീഡനം.
also read: 10 വയസുകാരിയെ പീഡിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ ; പൊലീസ് പിടിയില്‍
ആണ്‍കുട്ടികള്‍ക്ക് നേരെയും പീഡനം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ട്രാന്‍സ്‌ജെന്‍ഡറായ പ്രതിയ്‌ക്ക് ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചിറയിന്‍കീഴ് സ്വദേശിയായ സന്‍ജു സാംസണിനാണ് കോടതി ശിക്ഷ വിധിച്ചത്. കേരളത്തില്‍ ആദ്യമായാണ് ട്രാന്‍സ്‌ജെന്‍ഡര്‍ക്കെതിരെ ഇത്തരമൊരു കേസെടുത്ത് ശിക്ഷ വിധിക്കുന്നത്. ചിറയിന്‍കീഴില്‍ നിന്ന് തിരുവന്തപുരത്തേക്കുള്ള ട്രെയിന്‍ യാത്രയ്‌ക്കിടെയാണ് ആണ്‍കുട്ടിയുമായി ട്രാന്‍സ്‌ജെന്‍ഡറായ പ്രതി പരിചയപ്പെട്ടത്. തുടര്‍ന്ന് ഭീഷണിപ്പെടുത്തിയാണ് തമ്പാനൂര്‍ പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനിലെത്തി പീഡനത്തിന് ഇരയാക്കിയത്.