തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ സ്കൂളുകളില്‍ ക്ലാസുകള്‍ ആരംഭിച്ചു. പ്രവേശനോത്സവത്തോടെയാണ് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചത്. തിരുവനന്തപുരം മണക്കാട് സ്‌കൂളിലായിരുന്നു സംസ്ഥാനതല ഉദ്ഘാടനം. മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി.ആര്‍.അനില്‍, ആന്‍റണി രാജു എന്നിവര്‍ മധുരം നല്‍കി വിദ്യാര്‍ഥികളെ സ്വീകരിച്ചു.
ഇഷ്ട വിഷയം ലഭിക്കാതെ വിദ്യാർഥികൾ
എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ പലര്‍ക്കും ഇഷ്ട വിഷയം ലഭിച്ചില്ലെന്ന പരാതി നിലനില്‍ക്കുകയാണ്. 352200 കുട്ടികളാണ് ഇന്ന് പ്ലസ് വണില്‍ പ്രവേശനം നേടിയത്. ഇതില്‍ മഴക്കെടുതി മൂലം അവധി നല്‍കിയ സ്‌കൂളുകളില്‍ പ്രവേശനം നടന്നില്ല.
Also Read: Rape: 16കാരിയെ ആറ് മാസത്തിനിടെ പീഡിപ്പിച്ചത് 400 പേര്‍; ഇര ഗര്‍ഭിണിയായി
41000 കുട്ടികള്‍ക്ക് ഇനിയും പ്രവേശനം ലഭിച്ചിട്ടില്ല. ഈ മാസം അവസാനത്തോടെ എല്ലാ കുട്ടികള്‍ക്കും പ്രവേശനം ലഭിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്. 23 നുള്ള സ്പ്ലിമെന്‍ററി അലോട്ട്മെന്‍റ് കൂടി പൂര്‍ത്തിയായ ശേഷം ഈ മാസം അവസാനത്തോടെ എല്ലാ കുട്ടികള്‍ക്കും പ്രവേശനം ഉറപ്പാകും.
നെയ്യാറ്റിൻകര താലൂക്കിൽ അവധി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് അപാകതയുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഒമ്പതാം ക്ലാസിലെ കുട്ടികളും ഇന്നു മുതല്‍ സ്‌കൂളില്‍ എത്തി.