ETV Bharat / state

പ്ലസ് വൺ പ്രവേശനത്തിനുള്ള വിജ്ഞാപനം പുറത്ത് ; ജൂലൈ 11 മുതൽ അപേക്ഷിക്കാം - plus one allotment

ആദ്യ ഘട്ട അലോട്ട്മെന്‍റ് ആഗസ്റ്റ് 11ന്, 2022 സെപ്റ്റംബർ 30 ന് പ്രവേശന നടപടികൾ അവസാനിക്കും

പ്ലസ് വൺ പ്രവേശനത്തിനുള്ള വിജ്ഞാപനം  പ്ലസ് വൺ വിജ്ഞാപനം പുറത്തിറക്കി  ആദ്യ ഘട്ട അലോട്ട്മെന്‍റ്  plus one admission  plus one allotment  kerala latest news
പ്ലസ് വൺ പ്രവേശനത്തിനുള്ള വിജ്ഞാപനം പുറത്തിറക്കി
author img

By

Published : Jul 7, 2022, 8:30 PM IST

തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിനുള്ള വിജ്ഞാപനം പുറത്തിറക്കി. ജൂലൈ 11 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം. ജൂലൈ 18 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി. ജൂലൈ 21ന് ട്രയൽ അലോട്ട്മെന്‍റും 27ന് ആദ്യ അലോട്ട്മെന്‍റും പ്രസിദ്ധീകരിക്കും.

ആഗസ്റ്റ് 11നാണ് ആദ്യ ഘട്ടത്തിലെ അവസാന അലോട്ട്മെന്‍റ്. ആദ്യഘട്ട അലോട്ട്മെന്‍റിന് ശേഷം പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്‍ററി അലോട്ട്‌മെന്‍റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തും. 2022 സെപ്റ്റംബർ 30 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും. ആഗസ്റ്റ് 17 മുതൽ പ്ലസ് വൺ ക്ലാസുകൾ തുടങ്ങാനാണ് ശ്രമം. പ്ലസ് വൺ അഡ്‌മിഷന്‍റെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ 30 ശതമാനം സീറ്റുകൾ വർധിപ്പിച്ചു.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലാണ് സീറ്റുകൾ വ‍ര്‍ധിപ്പിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.