തിരുവനന്തപുരം : മന്ത്രി സജി ചെറിയാൻ നടത്തിയത് സത്യപ്രതിജ്ഞാലംഘനമെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വാക്കുകളിൽ തന്നെ ഇക്കാര്യം സുവ്യക്തമാണ്. രാജിവയ്ക്കുകയല്ലാതെ സജി ചെറിയാന് വേറെ വഴിയില്ല.
മന്ത്രി സ്ഥാനത്തിന് നിദാനം ഭരണഘടനയാണ്. ആ ഭരണഘടനയെ തന്നെ തള്ളിപ്പറഞ്ഞാൽ സ്ഥാനത്ത് തുടരാൻ കഴിയില്ല. നിയമ വിദഗ്‌ധരും ഇതുതന്നെയാണ് ചൂണ്ടിക്കാട്ടുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.