തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എൻഎസ്എസ് സ്വീകരിച്ച നിലപാട് ബിജെപിക്ക് എതിരല്ലെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്‌ണദാസ്. എൻഎസ്എസും ബിജെപിയും വിശ്വാസികൾക്കൊപ്പമാണ്.
ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. വേണ്ടി വന്നാൽ ഉചിതമായ സമയത്ത് കേന്ദ്ര സർക്കാർ നിയമനിർമാണം നടത്തുമെന്നും കൃഷ്‌ണദാസ് കൂട്ടിച്ചേര്‍ത്തു.