തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ തീയിട്ടത് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ചേർന്നാണെന്ന് ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും തീവെപ്പുകാരും തെളിവ് നശിപ്പിക്കുന്നവരുമാണെന്നും പറഞ്ഞാൽ അത് സംസ്ഥാനത്തിന്‍റെ ഭരണസംവിധാനത്തെ തന്നെ അപകീർത്തിപ്പെടുത്തുന്നതും ജനങ്ങളുടെ ഇടയിൽ അവിശ്വാസം ഉണ്ടാക്കുന്നതുമാണ്. ഇത് ഒരു തരത്തിലും മാധ്യമ ധർമത്തിന് ചേർന്നതല്ല. അതുകൊണ്ടാണ് ഇക്കാര്യത്തിൽ പ്രസ് കൗൺസിലിന് പരാതി നൽകാൻ സർക്കാർ തീരുമാനിച്ചത്. വ്യാജവാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ അപകീർത്തി കേസ് കൊടുക്കുന്നതിന്‍റെ നിയമവശം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെക്രട്ടേറിയറ്റ് തീപിടിത്തം; തെറ്റായ മാധ്യമ പ്രചരണങ്ങളെ വിമർശിച്ച് പിണറായി വിജയൻ - തെറ്റായ മാധ്യമ പ്രചരണങ്ങളെ വിമർശിച്ച് പിണറായി വിജയൻ
ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും തീവെപ്പുകാരും തെളിവ് നശിപ്പിക്കുന്നവരുമാണെന്നും പറഞ്ഞാൽ അത് സംസ്ഥാനത്തിന്‍റെ ഭരണസംവിധാനത്തെ തന്നെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.