തിരുവനന്തപുരം: ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ നിയമനം അക്കാദമിക മികവും ഭരണമികവും മാത്രം നോക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് പ്രത്യേകതകളൊന്നും നിയമനത്തിന് പിന്നിലില്ല. ഇക്കാര്യത്തിൽ ചിലർക്ക് ഉണ്ടായത് തെറ്റിദ്ധാരണ മാത്രമാണ്. വിഷയത്തിൽ വെള്ളാപ്പള്ളി നടേശൻ്റെ ആരോപണങ്ങൾ ആശ്ചര്യകരമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശ്രീനാരായണ ഗുരുദേവൻ്റ പേര് യൂണിവേഴ്സിറ്റിക്ക് നൽകിയത് നല്ല തിരുമാനമാണെന്ന് എല്ലാവരും അംഗീകരിച്ച കാര്യമാണ്. നല്ലതിന്‍റെ കൂടെ നിൽക്കാൻ വെള്ളാപ്പള്ളിയെ പോലെയുള്ളവർ ശ്രദ്ധിക്കണം. മറ്റെന്തെങ്കിലും തരത്തിൽ അതിനെ വില കുറച്ചു കാണാൻ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി മറുപടി നൽകി.