ETV Bharat / state

കിഫ്ബിക്ക് എതിരായ ഇഡി നടപടി; തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമെന്ന് മുഖ്യമന്ത്രി - pinarayi vijayan against ED

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍റെ രാഷ്ട്രീയ താൽപര്യപ്രകാരമാണ് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു

എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്  മുഖ്യമന്ത്രി പിണറായി വിജയൻ  pinarayi vijayan against ED  ED action against Kifby
കിഫ്ബിക്ക് എതിരായ ഇഡി നടപടി; തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം: പിണറായി വിജയൻ
author img

By

Published : Mar 3, 2021, 8:44 PM IST

തിരുവനന്തപുരം: എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിനെതിരെ(ഇഡി) മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാതി. കിഫ്ബിക്ക് എതിരായ ഇഡി നടപടി തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്തി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍റെ രാഷ്ട്രീയ താൽപര്യപ്രകാരമാണ് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു.

അന്വേഷണ ഏജൻസികൾ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിനെതിരെ കമ്മീഷൻ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബിജെപി യാത്രയിൽ പങ്കെടുത്ത് ഫെബ്രുവരി 28ന് നിർമല സീതാരാമൻ നടത്തിയ പ്രസ്‌താവന അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്‍റ തെളിവാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രി പരാതികൾ ഉന്നയിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.