ETV Bharat / state

വനിത ഡോക്‌ടറെ മര്‍ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് പിജി ഡോക്‌ടര്‍മാരുടെ സമരം - സമരം

അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂം എന്നിവയെ സമരം ബാധിക്കില്ല. ഒപി, കിടത്തി ചികിത്സ എന്നിവയെ സമരം ബാധിക്കും. വനിത ഡോക്‌ടറെ മര്‍ദിച്ച പ്രതിയുടെ അറസ്റ്റ് വൈകുന്നു എന്നാരോപിച്ചാണ് സമരം.

pg doctors protest in thiruvananthapuram  doctors strike  doctors protest  വനിത ഡോക്‌ടറെ മര്‍ദിച്ചു  വനിത ഡോക്‌ടറിന് മർദനം  വനിത ഡോക്‌ടറെ മര്‍ദിച്ച സംഭവത്തിൽ പ്രതിഷേധം  തിരുവനന്തപുരത്ത് ഡോക്‌ടർമാരുടെ പ്രതിഷേധം  വനിത ഡോക്‌ടറെ മര്‍ദിച്ച പ്രതി  പിജി ഡോക്‌ടര്‍മാരുടെ സമരം  ഡോക്‌ടര്‍മാരുടെ സമരം  സമരം  ഇന്ന് സമരം
വനിത ഡോക്‌ടറെ മര്‍ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് പിജി ഡോക്‌ടര്‍മാരുടെ സമരം
author img

By

Published : Nov 25, 2022, 9:29 AM IST

Updated : Nov 25, 2022, 11:18 AM IST

തിരുവനന്തപുരം: വനിത ഡോക്‌ടറെ മര്‍ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് പിജി ഡോക്‌ടര്‍മാരുടെ സമരം. വനിത ഡോക്‌ടറെ മര്‍ദിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് സമരം. ബുധനാഴ്‌ച (നവംബർ 23) പുല‍ർച്ചെയാണ് ന്യൂറോ സർജറി വിഭാ​ഗത്തിലെ വനിത ഡോക്‌ടറെ രോഗിയുടെ ഭർത്താവ് തള്ളിയിട്ട് വയറ്റിൽ ചവിട്ടിയത്.

പിജി ഡോക്‌ടര്‍മാരുടെ സമരം

ചികിത്സയിലായിരുന്ന ഭാര്യയുടെ മരണ വിവരം അറിയിച്ചപ്പോഴായിരുന്നു അക്രമം. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയാണ് സമരം.

അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂം എന്നിവയെ സമരം ബാധിക്കില്ല. ഒപി, കിടത്തി ചികിത്സ എന്നിവയെ സമരം ബാധിക്കും. പിജി ഡോക്‌ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ മാ‍ർച്ചും നടത്തും. പിജി ഡോക്‌ടർമാ‍ർക്കൊപ്പം മെഡിക്കൽ കോളജ് ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംസിടിഎയും ചേർന്നാണ് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തുക.

സമരത്തിന് ഐഎംഎ പിന്തുണ പ്രഖ്യാപിച്ചു. ആശുപത്രി ആക്രമണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപക സമരം നടത്തുമെന്ന് ഐഎംഎ വ്യക്തമാക്കി.

Also read: മരണവാര്‍ത്ത അറിയിച്ച വനിത ഡോക്‌ടറെ ചവിട്ടി വീഴ്‌ത്തി; ശക്തമായ നടപടി ആവശ്യപ്പെട്ട് സംഘടനകൾ

Last Updated : Nov 25, 2022, 11:18 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.