ETV Bharat / state

അരിയാഹാരത്തിനെതിരെ സർക്കാർ പ്രചാരണത്തിനിറങ്ങണമെന്ന് പി.സി.ജോർജ്

സമൂഹത്തിന്‍റെ പരമ്പരാഗതഭക്ഷണരീതി പെട്ടെന്ന് മാറ്റാനാകില്ലെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും

pc george rice meals  പി.സി.ജോർജ്  അരിയാഹാരം  ജീവിതശൈലീരോഗങ്ങൾ  സിഎഎ  സെൻസസ്  legislative assembly
ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കാൻ അരിയാഹാരത്തിനെതിരെ സർക്കാർ പ്രചാരണത്തിനിറങ്ങണമെന്ന് പി.സി.ജോർജ്
author img

By

Published : Feb 11, 2020, 4:05 PM IST

Updated : Feb 11, 2020, 4:39 PM IST

തിരുവനന്തപുരം: ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കാൻ അരിയാഹാരത്തിനെതിരെ സർക്കാർ പ്രചാരണത്തിനിറങ്ങണമെന്ന വിചിത്രനിർദേശവുമായി പി.സി.ജോർജ് നിയമസഭയിൽ. എന്നാൽ മലയാളിയുടെ പരമ്പരാഗതശീലങ്ങൾ എത്രയും വേഗം മാറ്റണമെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. പി.സി.ജോര്‍ജിന്‍റെ വയറ് കണ്ടാൽ അരിയാഹാരം കഴിക്കാത്തയാളെന്ന് ആരും പറയില്ലെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം സഭയിൽ ചിരി പടർത്തി. താൻ ചെയ്യുന്നത് പോലെ ചോറ് കുറച്ച്, കൂടുതൽ കറികൾ കഴിച്ചാൽ തടി കുറക്കാമെന്ന ഒറ്റമൂലിയും രമേശ് ചെന്നിത്തല പി.സി.ജോർജിന് നൽകി.

അരിയാഹാരത്തിനെതിരെ സർക്കാർ പ്രചാരണത്തിനിറങ്ങണമെന്ന് പി.സി.ജോർജ്

സിഎഎ, സെൻസസ് എന്നിവയുമായി ബന്ധപ്പെട്ട ഗൗരവതരമായ പ്രശ്‌നങ്ങളിലൂടെ ചോദ്യോത്തരവേള നീങ്ങുന്നതിനിടെയാണ് അരിയാഹാരം നിയന്ത്രിക്കണമെന്ന ആവശ്യവുമായി പി.സി.ജോർജ് രംഗത്ത് വന്നത്. അരിയാഹാരമാണ് ജീവിതശൈലീരോഗങ്ങൾ ഉൾപ്പെടെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്നാണ് എംഎല്‍എയുടെ വിലയിരുത്തൽ. അതിനാൽ രാവിലെ ഇഡലി ഒഴിവാക്കി പൂരിയും മസാലയുമാണ് കഴിച്ചതെന്ന് പി.സി.ജോർജ് പറഞ്ഞു. പി.സി.ജോര്‍ജിന്‍റെ കുടവയർ ചൂണ്ടിക്കാട്ടി അംഗങ്ങളുടെ കമന്‍റ് കൂടിയെത്തിയതോടെ ഇരുന്ന് കൊണ്ടുള്ള ദീർഘനേരത്തെ പ്രയത്നവും യാത്രയുമാണ് തന്‍റെ കുടവയറിന് കാരണമെന്ന് ജോര്‍ജ് മറുപടി പറഞ്ഞു. എന്നാൽ ഒരു സമൂഹത്തിന്‍റെ പരമ്പരാഗതഭക്ഷണരീതി പെട്ടെന്ന് മാറ്റാനാകില്ലെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വ്യക്തമാക്കി.

Intro:ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിക്കാൻ അരിയാഹാരത്തിനെതിരെ സർക്കാർ പ്രചാരണത്തിനിറങ്ങണമെന്ന വിചിത്ര നിർദ്ദേശവുമായി നിയമസഭയിൽ പി.സി.ജോർജ്. എന്നാൽ മലയാളിയുടെ പരമ്പരാഗത ശീലങ്ങൾ അത്ര വേഗം മാറ്റണമെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. പി.സി യുടെ വയറു കണ്ടാൽ അരിയാഹാരം കഴിക്കാത്തയാളെന്ന് ആരും പറയില്ലെന്ന പ്രതിപക്ഷ നേതാവിന്റെ കമൻറ് സഭയിൽ ചിരി പടർത്തി.

Body:സി എ എ, സെൻസസ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ചോദ്യോത്തരവേള ഗൗരവമായി നീങ്ങുന്നതിനിടെയാണ് അരിയാഹാരം നിയന്ത്രിക്കണമെന്ന ആവശ്യവുമായി പി.സി.ജോർജ് രംഗത്തു വന്നത്.
അരിയാഹാരമാണ് ജീവിത ശൈലീ രോഗങ്ങൾ ഉൾപ്പെടെ എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നാണ് പി.സി യുടെ വിലയിരുത്തൽ. അതിനാൽ രാവിലെ ഇഡലി ഒഴിവാക്കി പൂരിയും മസലയുമാണ് കഴിച്ചതെന്ന് പി.സി ജോർജ് പറഞ്ഞു. പി.സി യുടെ കുടവയർ ചൂണ്ടിക്കാട്ടി അംഗങ്ങളുടെ കമൻറുകൂടിയെത്തിയതോടെ ദീർഘനേരത്തെ ഇരുന്നുള്ള പ്രയത്നവും യാത്രയുമാണ് തന്റെ കുടവയറിന് കാരണമെന്ന് പി.സി യുടെ മറുപടി.

ബൈറ്റ്.
പി.സി ജോർജ്

എന്നാൽ ഒരു സമൂഹത്തിന്റെ പരമ്പരാഗത ഭക്ഷണ രീതിയാകെ പെട്ടെന്ന് മാറ്റാനാകില്ലെന്ന് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും വ്യക്തമാക്കി.

ബൈറ്റ്
മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി

പി.സി ജോർജിന്റെ വയറു കണ്ടാൽ അരിയാഹാരം കഴിക്കാത്തയാളാണെന്ന് മനസ്സിലാകുമെന്ന പ്രതിപക്ഷ നേതാവിന്റെ കമന്റ് സഭയിൽ ചിരി പടർത്തി. താൻ ചെയ്യുന്നതു പോലെ ചോറ് കുറച്ച് കറികൾ കൂടുതൽ കഴിച്ചാൽ തടി കുറയ്ക്കാമെന്ന ഒറ്റ മൂലിയും ചെന്നിത്തലയ്ക്ക് പി സി ജോർജിനു നൽകി.

ബൈറ്റ്
ചെന്നിത്തല .

(ബൈറ്റുകൾ ആരംഭിക്കുന്നത് 9 :35- 9:46)

Conclusion:
Last Updated : Feb 11, 2020, 4:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.