തിരുവനന്തപുരം: പേരൂർക്കട മാനസിക രോഗാശുപത്രിയിൽ രോഗി മരിച്ച നിലയിൽ. കടിച്ചൽ സ്വദേശി പ്രശാന്ത് (23) ആണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ബുധനാഴ്‌ച രാത്രിയോടെയാണ് ഇയാളെ പാർപ്പിച്ചിരുന്ന ഒറ്റമുറി സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2018ൽ ചികിത്സയിലിരിക്കെ ആശുപത്രിയിൽ നിന്ന് ചാടിപ്പോയ പ്രശാന്തിനെ അടുത്തിടെയാണ് വീണ്ടും ചികിത്സയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ പേരൂർക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ALSO READ: സംസ്ഥാനത്ത് പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍