തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കിയാൽ സിപിഎം എകെജി സെന്‍ററിലിരുന്ന് വൈസ് ചാൻസലർമാരെ നിയമിക്കുന്ന ഗതിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കുന്നതിനായി സർക്കാർ നിയമസഭയിൽ അവതരിപ്പിക്കാനിരിക്കുന്ന ബില്ലിനെ എതിർക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.
സർവകലാശാലകളെ കമ്മ്യൂണിസ്റ്റ് വത്ക്കരിക്കാനുള്ള നീക്കമാണിത്. ഗവർണറും സർക്കാരും ചേർന്നാണ് യുജിസി ചട്ടങ്ങൾ അട്ടിമറിച്ചത്. ചാൻസലറായി തുടരണം എന്ന് നാല് വട്ടം മുഖ്യമന്ത്രി ഗവർണർക്ക് കത്തെഴുതി. എങ്ങനെ കത്തെഴുതണമെന്ന് ഗവർണർ പറഞ്ഞു.
സർവകലശാല വിഷയത്തിൽ സുപ്രീംകോടതിയിൽ തോറ്റത് സർക്കാരും ഗവർണറുമാണ്. പ്രതിപക്ഷ നിലപാടാണ് വിജയിച്ചത്. സർക്കാരും ഗവർണറും ഒരുമിച്ചു നിന്ന് ചെയ്‌ത തെറ്റ് തിരുത്തുന്നതാണ് സുപ്രീം കോടതി വിധി. ഗവർണറെ മാറ്റിയാൽ എകെജി സെന്‍ററിൽ നിന്നും ചാൻസലറെ നിയമിക്കുന്ന ഗതിയുണ്ടാകുമെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
ALSO READ: ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം: ഒപ്പിടേണ്ടത് ഗവർണർ
അതേസമയം സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു ഗവര്‍ണറെ നീക്കി കൊണ്ടുള്ള ഓര്‍ഡിനന്‍സ് കൊണ്ടു വരാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. നിലവില്‍ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളുടെയും ചാന്‍സലര്‍ ഗവര്‍ണറാണ്. എന്നാല്‍ പുതിയ ഓര്‍ഡിനന്‍സ് പ്രകാരം ഓരോ സര്‍വകലാശാലയ്ക്കും വെവ്വേറെ ചാന്‍സലര്‍മാരുണ്ടാകും.