തിരുവനന്തപുരം: ഹെലികോപ്റ്റർ വാടകക്ക് എടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ചില കമ്പനികളെ സഹായിക്കാൻ ചിലർ നടത്തുന്ന നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് ആകാശ കൊള്ളയാണ്. മാവോയിസ്റ്റ് ഭീഷണിയുടെ പേരിൽ ഇത്രയും വലിയ കൊള്ള നടത്തുന്നത് അംഗീകരിക്കാനാവില്ല.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഇരുപത് മണിക്കൂർ പറക്കാൻ ഒരു കോടി നാൽപത്തിനാല് ലക്ഷം രൂപക്ക് ഹെലികോപ്റ്റർ വാടകക്ക് എടുക്കണമോയെന്ന് സർക്കാർ ആലോചിക്കണം. തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.