ETV Bharat / state

ഊരൂട്ടമ്പലം സ്കൂളിന്‍റെ പുനര്‍ നിര്‍മാണം ഇഴയുന്നു

കരാറുകാരനെതിരെ കേസെടുക്കാന്‍ ഐ ബി സതീഷ് എംഎല്‍എ നിര്‍ദേശം നല്‍കി

സ്കൂളിന്‍റെ പുനർനിർമ്മാണം തടസപ്പെടുത്തിയതിനെതിരെ കേസെടുക്കാൻ നിർദ്ദേശം
author img

By

Published : Jul 14, 2019, 4:00 AM IST

Updated : Jul 14, 2019, 3:02 PM IST

തിരുവനന്തപുരം: ഊരുട്ടമ്പലം സ്കൂളിലെ പുതിയ കെട്ടിടത്തിന്‍റെ പുനർനിര്‍മാണം ഇഴയുന്നു. കരാറുകാരുടെ അനാസ്ഥയാണെന്ന് നാട്ടുകാർ. കേരളത്തിന്‍റെ വിദ്യാഭ്യാസ നവോഥാന ചരിത്രത്തിന് തുടക്കം കുറിച്ച ഊരൂട്ടമ്പലം സർക്കാർ പ്രാഥമിക വിദ്യാലയത്തിന്‍റെ പുനർനിർമാണം ഇതുവരെയും പൂർത്തിയായില്ല.അയ്യങ്കാളിയുടെ തൊണ്ണൂറാമാണ്ട് ലഹളക്ക് 1907ല്‍ തുടക്കം കുറിച്ചത് ഈ വിദ്യാലയത്തിലാണ്. രണ്ട് വർഷം മുമ്പ് പ്രവേശനോത്സവ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച ബഹുനില മന്ദിരങ്ങൾക്ക് ഫണ്ട് അനുവദിച്ചുവെങ്കിലും എൽപി സ്‌കൂളിൽ കെട്ടിടം പണി തുടങ്ങിയിടത്തു തന്നെ നിൽക്കുന്നു.

ഊരൂട്ടമ്പലം സ്കൂളിന്‍റെ പുനര്‍ നിര്‍മാണം ഇഴയുന്നു

കെട്ടിടം പൊളിക്കാൻ കാരാറെടുത്തയാൾ കെട്ടിടം തകർത്ത ശേഷം, പഴയ കെട്ടിടത്തിന്‍റെ പ്രധാന ഭാഗങ്ങൾ കടത്തി. ശേഷമുള്ള കോൺക്രീറ്റ് ഉൾപ്പെടെയുള്ള കെട്ടിടാവശിഷ്ടങ്ങൾ നിർദിഷ്ട മന്ദിര നിർമാണ സ്ഥലത്തു തന്നെ ഉപേക്ഷിച്ച് കടന്നു. കൂടാതെ കരാറിൽപെടാത്ത കമ്പ്യൂട്ടർ മുറിയും കരാറുകാരൻ പൊളിച്ചുകടത്തിയതായി ആരോപണമുണ്ട്. മാറനല്ലൂർ ഗ്രാമപഞ്ചായത്ത് 39,900 രൂപയ്ക്കാണ് പൊളിക്കാൻ കരാർ നൽകിയത്. കെട്ടിടനിർമാണം അനിശ്ചിതത്വത്തിലായതോടെ ജനകീയ പ്രതിഷേധം ഉയർന്നു. ഇതേ തുടർന്ന് ഐബി സതീഷ്‌ എംഎൽഎ സ്‌കൂളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കെട്ടിടം പൊളിക്കാൻ കരാറെടുത്തയാൾ കരാറിലില്ലാത്ത കമ്പ്യൂട്ടർ റൂം പൊളിച്ചതിനും, ചിൽഡ്രൻസ് പാർക്കിലെ ഗേറ്റ് കടത്തിയതിനും മോഷണക്കുറ്റത്തിന് കേസ് കൊടുക്കാൻ എംഎല്‍എ നിർദേശിച്ചു.

Intro:ഊരുട്ടമ്പലം സ്കൂളിലെ പുത്തൻ കെട്ടിടത്തിന്റെ
പുനർനിർമ്മാണം ഓണം ഇഴയുന്നു. കരാറുകാരുടെ അനാസ്ഥയാണെന്ന് നാട്ടുകാർ. എംഎൽഎ സ്ഥലം സന്ദർശിച്ചു.Body:കേരളത്തിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിന് ചരിത്രത്തിനു തുടക്കം കുറിച്ച ഊരൂട്ടമ്പലം സർക്കാർ പ്രാഥമിക വിദ്യാലയത്തിൽ രണ്ട് വർഷം മുൻപ് പ്രവേശനോത്സവ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച ബഹുനില മന്ദിരങ്ങൾക്ക് ഫണ്ട് അനുവദിച്ചുവെങ്കിലും എൽ. പി. സ്‌കൂളിൽ കെട്ടിടം പണി തുടങ്ങിയ ഇടത്തു തന്നെ നിൽക്കുന്നതായി ആരോപണം. എം എൽ എ ഐ ബി സതീഷ് സ്ഥലതെത്തി സ്ഥതിഗതികൾ വിലയിരുത്തി.

കെട്ടിടം പൊളിക്കാൻ കാരാറെടുത്തയാൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചുവരുകളും, മേൽക്കൂരയും നിലത്ത് തള്ളിയിട്ട ശേഷം അയാൾക്ക്‌ ആവശ്യമായ ഭാഗങ്ങൾ കടത്തി. ശേഷമുള്ള കോൺക്രീറ്റ് ഉൾപ്പെടെയുള്ള കെട്ടിടാവശിഷ്ടങ്ങൾ നിർദിഷ്ട മന്ദിര നിർമാണ സ്ഥലത്തു തന്നെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നത്രേ. കൂടാതെ കരാറിൽപെടാത്ത കമ്പ്യൂട്ടർ മുറിയും കരാറുകാരൻ പൊളിച്ചുകടത്തിയതായ് പറയുന്നു.

മാറനല്ലൂർ ഗ്രാമപഞ്ചായത്ത് 39,900 രൂപയ്ക്കാണ് പൊളിക്കാൻ കരാർ നൽകിയത്. ഏഴു ദിവസത്തിനകം കെട്ടിടം പൊളിച്ചുനീക്കി തറ നിരപ്പിലാക്കാനായിരുന്നു കരാർ. എന്നാൽ ഇത് ഒന്നരമാസമെടുത്താണ് പൊളിച്ചത് ഇവ പൂർണ്ണമായ് നീക്കം ചെയ്തതുമില്ല.

കോൺക്രീറ്റ് അവശിഷ്ടങ്ങൾ ഉപേക്ഷിച്ചുപോയ കരാറുകാരനെതിരെ സ്കൂൾ അധികൃതർ പഞ്ചായത്ത്‌ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. ഇതേതുടർന്ന് സെക്രട്ടറി നോട്ടീസ് നൽകി കരാറുകാരനെ വിളിച്ചുവരുത്തി കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ നിർദേശിച്ചുവെങ്കിലും ഇയാൾ കൂട്ടാക്കുന്നില്ല.

രണ്ട് കോടിയോളം രൂപ ചിലവഴിച്ച് നിർമിക്കുന്ന ബഹുനില മന്ദിര നിർമാണത്തിന് കരാറെടുത്തിട്ടുള്ള തീരദേശ വികസന അതോറിറ്റി ഉദ്യോഗസ്ഥർ അസ്ഥിവാരം ഉറപ്പിക്കാനെത്തിയപ്പോൾ കോൺക്രീറ്റ് ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ നീക്കം ചെയ്യാതെ പണിതുടങ്ങാനാവില്ലന്ന് അറിയിച്ചശേഷം മടങ്ങുകയായിരുന്നു.

കെട്ടിടനിർമാണം അനിശ്ചിതത്വത്തിലായതോടെ രൂക്ഷമായ ജനകീയ പ്രതിഷേധം ഉയരുക ആയിരുന്നു. ഇതേ തുടർന്നാണ് ഐ.ബി. സതീഷ്‌ എം. എൽ. എ. സ്‌കൂളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്.

പ്രധാനാധ്യാപികയും, പി. ടി. എ. അംഗങ്ങളുമായി ചർച്ച നടത്തിയ അദ്ദേഹം കെട്ടിടം പൊളിക്കാൻ കരാറെടുത്തയാൾ കരാറിലില്ലാത്ത കമ്പ്യൂട്ടർ റൂം പൊളിച്ചതിനും, ചിൽഡ്രൻസ് പാർക്കിലെ ഗേറ്റ് കടത്തിയതിനും മോഷണക്കുറ്റത്തിന് കേസ് കൊടുക്കാൻ നിർദേശിച്ചു.

തുടർന്ന് യു. പി. സ്‌കൂളിലെത്തിയ എം. എൽ. എ. അവിടെ നടന്നുവരുന്ന നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മാറനല്ലൂർ പഞ്ചായത്ത്‌ സെക്രട്ടറിയേയും, എൻജിനീയറെയും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും സ്‌കൂളിൽ വിളിച്ചുവരുത്തി. വിവരങ്ങൾ ചോദിച്ചറിഞ്ഞു. പൊളിക്കാൻ പറയാത്ത കെട്ടിടം പൊളിച്ചുവെങ്കിലും, കരാർ വ്യവസ്ഥകൾ ലംഘിച്ചതായും വ്യക്തമാക്കി. തുടർന്ന് പൊതുമുതൽ കടത്തിക്കൊണ്ട് പോയതിനും വ്യവസ്ഥകൾ ലംഘിച്ചതിനും കരാറുകാരന്റെ പേരിൽ മോഷണക്കുറ്റത്തിന് കേസ് കൊടുക്കാൻ എം. എൽ. എ. സെക്രട്ടറിക്കും നിർദേശം നൽകി.. ഉടൻ കേസുകൊടുക്കുമെന്ന് പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു. പൊതുവിദ്യാലയത്തിൽ വികസനം തടയാൻ ശ്രമിക്കുന്നത് വേദനാജനകമാണെന്നും,
കരാറുകാരന്റെ നിലപാട് അനുവദിച്ചുകൊടുക്കാൻ പൊതുസമൂഹത്തിനാകില്ലെന്നും എം. എൽ. എ. പറഞ്ഞു.

മോഷണക്കുറ്റം നടത്തിയവർക്ക് പിന്തുണ പ്രഖ്യാപിക്കുന്നവർ നാടിന്റെ ശത്രുക്കളാണെന്നും ഐ. ബി. സതീഷ്‌ വ്യക്തമാക്കി.

Conclusion:ബൈറ്റ്: ഐ ബി സതീഷ് (കാട്ടാക്കട എം എൽ എ )
Last Updated : Jul 14, 2019, 3:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.