തിരുവനന്തപുരം: കാന്‍സർ രോഗികള്‍ക്കൊപ്പം ഓണം ആഘോഷിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. പൂജപ്പുരയിലെ വസതിയിലായിരുന്നു ഓണാഘോഷം. വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയവരോടൊപ്പം ഉമ്മന്‍ ചാണ്ടിയും കുടുംബവും ഓണസദ്യ കഴിച്ചു.
ഇന്ദിര ഗാന്ധി വീക്ഷണം കള്‍ച്ചറല്‍ ഫോറത്തിന്‍റെ നേതൃത്വത്തിലാണ് 'തിരുവോണ സാന്ത്വനം' എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. കാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സ സഹായം, ഓണപ്പുടവ വിതരണം എന്നിവയും സംഘടിപ്പിച്ചു. തുടര്‍ച്ചയായി ഏഴാം വര്‍ഷമാണ് ഉമ്മന്‍ ചാണ്ടിയുടെ വസതിയില്‍ തിരുവോണ ദിനം സഹായ വിതരണവും ഓണസദ്യയും സംഘടിപ്പിക്കുന്നത്.