ETV Bharat / state

ഓണ്‍ലൈന്‍ വായ്‌പ തട്ടിപ്പില്‍ ശക്തമായ നടപടി സ്വീകരിക്കും : മുഖ്യമന്ത്രി - പൊലീസ്

ഓണ്‍ലൈന്‍ വായ്‌പ തട്ടിപ്പില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, ബോധവത്കരണം പരിഗണനയില്‍

Online Loan Scam  Online Loan Scam Latest updates  Strict action on Online loan scam  Chief minister  Pinarayi Vijayan  ഓണ്‍ലൈന്‍ വായ്‌പ തട്ടിപ്പില്‍ ശക്തമായ നടപടി  ഓണ്‍ലൈന്‍  വായ്‌പ  മുഖ്യമന്ത്രി  നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍  ബോധവല്‍ക്കരണം  മണി ലെന്‍ഡിംഗ് ആപ്പുകള്‍  സോഷ്യല്‍ മീഡിയ സെല്‍  സോഷ്യല്‍ മീഡിയ  പൊലീസ്  എംഎല്‍എ
ഓണ്‍ലൈന്‍ വായ്‌പ തട്ടിപ്പില്‍ ശക്തമായ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി
author img

By

Published : Aug 29, 2022, 11:01 PM IST

തിരുവനന്തപുരം : ഓണ്‍ലൈന്‍ വായ്‌പ തട്ടിപ്പില്‍ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമല്ലാതെയും, മണി ലെന്‍ഡേഴ്‌സ് ആക്റ്റിന് വിരുദ്ധമായും മറ്റ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് തട്ടിപ്പിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സംഘങ്ങളുടെ ചതിക്കുഴിയില്‍പ്പെടാതിരിക്കാന്‍ സംസ്ഥാന പോലീസിന്റെ സോഷ്യല്‍ മീഡിയ സെല്‍, ജനമൈത്രി സുരക്ഷാപദ്ധതി എന്നിവയിലൂടെ ആവശ്യമായ ബോധവത്കരണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മണി ലെന്‍ഡിംഗ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ഉപഭോക്താവിന്റെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിച്ചശേഷം 30 ശതമാനത്തോളം തുക പ്രോസസ്സിംഗ് ഫീസായി ഈടാക്കി ഒരാഴ്ച കാലാവധിക്ക് ചെറിയ തുകകള്‍ വായ്പയായി നല്‍കും. തിരിച്ചടവില്‍ വീഴ്ച വന്നാല്‍ നിരന്തരം ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തിപരമായ സന്ദേശങ്ങള്‍ അയച്ച് ഉപഭോക്താവിനെ മാനസിക സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുകയാണ് ഇവരുടെ രീതി.

ഇത്തരത്തിലുള്ള സംഭവങ്ങളില്‍ പോലീസ് ശക്തമായ നടപടി സ്വീകരിക്കും. അന്വേഷണത്തിന് ഹൈടെക്ക് എന്‍ക്വയറി സെല്‍ പൊലീസ് ആസ്ഥാനത്ത് സജ്ജമാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. വി.ജോയ് എംഎല്‍എയുടെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.