തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കൊവിഡ് ടെസ്റ്റ് നടത്താൻ നിർദ്ദേശിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഷ്ട്രീയ പാർട്ടികളുടെ ഏജന്‍റമാരും ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വോട്ടർമാർ ബൂത്തിൽ എത്തുമ്പോൾ ശരീര ഊഷ്‌മാവ് അളക്കുകയോ മറ്റ് പരിശോധനകള്‍ നടത്തുകയോ ചെയ്യേണ്ടതില്ല. ആരോഗ്യവകുപ്പും തെരഞ്ഞെടുപ്പ് കമ്മീഷനും നിർദ്ദേശിച്ചിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചാൽ മാത്രം മതിയാകും. പോളിംഗ് ബൂത്തിൽ വോട്ടർമാര്‍ സാനിറ്റൈസർ ഉപയോഗിക്കുന്നുണ്ടെന്നും സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി.