ETV Bharat / state

Nipin Das Murder Case Verdict നിപിൻദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും - കൊലപാതകം

Nipin Das Murder Case Verdict news : പ്രതിക്ക് തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി പ്രസൂൺ മോഹനനാണ് ശിക്ഷ വിധിച്ചത്.

Life imprisonment and fine for murder accused  നിപിൻദാസ് കൊലക്കേസ്  Nipindas murder case  പ്രതിക്ക് ജീവപര്യന്തം തടവും പിഴയും  Accused sentenced to life imprisonment and fine  തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി  killed by hitting his head with a cement block  murder  കൊലപാതകം  Argument over the money to buy alcohol
Life imprisonment and fine for murder accused
author img

By ETV Bharat Kerala Team

Published : Oct 1, 2023, 10:46 PM IST

തിരുവനന്തപുരം: അസം സ്വദേശി നിപിൻ ദാസിനെ സിമന്‍റ്‌ ബ്ലോക്ക് കൊണ്ട് തലയ്ക്ക് അടിച്ച് കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും നാലു ലക്ഷം രൂപ പിഴയും (Life imprisonment and fine for murder accused). അസം സ്വദേശിയും സുഹൃത്തുമായ രാജു ദാസാണ് ശിക്ഷിക്കപ്പെട്ട പ്രതി. മദ്യം വാങ്ങിയ പണത്തെ ചൊല്ലി ഉണ്ടായ തർക്കത്തിലാണ് കൊലപാതകം സംഭവിച്ചത്. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി പ്രസൂൺ മോഹനനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

മുൻ വൈരാഗ്യത്താല്‍ പ്രതി നടത്തിയ മൃഗീയമായ കൊലപാതകം ന്യായീകരിക്കാൻ കഴിയില്ലെന്ന്‌ കോടതി നിരീക്ഷിച്ചു. പ്രതി നൽകേണ്ട പിഴ തുകയിൽ നിന്നും രണ്ടു ലക്ഷം രൂപ മരണപ്പെട്ട നിപിൽ ദാസിന്‍റെ മാതാപിതാക്കളായ കുട്ടാള ദാസ്, ഗോപീന്ദ്രർ ദാസിനും അവകാശികൾക്കായി നൽകുവാനും ഉത്തരവിൽ പറയുന്നു.

മദ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ട പണം വീതം വയ്ക്കു‌ന്നതിലുള്ള മുൻ വൈരാഗ്യവും ബോധപൂർവം നടത്തിയ കൊലപാതകവുമാണ് എന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പ്രതി മദ്യലഹരിയിൽ നടത്തിയ പ്രവർത്തിയായിരുന്നു എന്ന പ്രതിഭാഗവാദം കോടതി തള്ളി. 2018 ഡിസംബർ രണ്ടിന് വൈകുന്നേരം 7 മണിക്കാണ് സംഭവം. അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിച്ചിരുന്ന ആറ്റിങ്ങല്‍ പള്ളിത്തുറ വിളയിൽ കുടിയിൽ വീട്ടിൽ വച്ചാണ് സംഭവം നടക്കുന്നത്. മദ്യം വാങ്ങിയ പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വീട്ടിനുള്ളിൽ വച്ചായിരുന്നു കൊലപാതകം.

ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായതില്‍ പ്രകോപിതനായ പ്രതി അവിടെയുണ്ടായിരുന്ന സിമന്‍റ്‌ കട്ട വച്ച് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിപിൻ ഉടൻ ബോധരഹിതനായി വീണു. ഇയാളെ ആദ്യം കിംസിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തുമ്പ പോലീസ് സിഐ ചാർജ് ചെയ്‌ത കേസിൽ പ്രോസിക്യൂഷന് വേണ്ടി പ്രോസിക്യൂട്ടർ കെ.എൽ. ഹരീഷ്‌കുമാർ ഹാജരായി.

മദ്യലഹരിയിൽ കയ്യാങ്കളി: മദ്യലഹരിയിലുണ്ടായ കയ്യാങ്കളിയിൽ നിലത്ത് തലയിടിച്ച് വീണ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കാസർകോട് കേളുഗുഡെയിലാണ് സംഭവം. കേളുഗുഡെ സ്വദേശി സദാനന്ദ (60) ആണ്‌ മരിച്ചത്. അയൽവാസിയായ സൂരജിനെ കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്‌തു. മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തിയാണ്‌ കേസ്. ഇക്കഴിഞ്ഞ സെപ്റ്റംബർ 26ന് രാത്രി 10.30 നാണ് സംഭവം നടന്നത്.

വീടിന് മുന്നിൽ വച്ച് സൂരജ് സദാനന്ദയെ കൈകൊണ്ട് പിടിച്ച്‌ തള്ളുകയായിരുന്നുവെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തലയ്‌ക്ക് പരിക്കേറ്റ സദാനന്ദയെ ഉടൻ തന്നെ കാസർകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ സെപ്റ്റംബർ 29 നാണ് മരണം സംഭവിച്ചത്.

ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടെ തർക്കം ഉണ്ടാകുകയായിരുന്നു. തർക്കത്തിനിടയിൽ സൂരജ് സദാനന്ദയെ പിടിച്ച് തള്ളിയെന്നാണ് പൊലീസ് പറയുന്നത്. പെയിന്‍റിങ് തൊഴിലാളിയാണ് സദാനന്ദ. സൂരജിനെ ജോലിക്ക് കൂടെ കൂട്ടാത്തതിലുള്ള വിരോധത്തെ തുടർന്നാണ് അക്രമം കാട്ടിയതെന്നും പൊലീസ് പറഞ്ഞു.

ALSO READ: തിരുവനന്തപുരത്ത് യുവതിയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി ഭര്‍ത്താവ്, ശിക്ഷ വിധി ഇന്ന്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.