ETV Bharat / state

Nipah Test Result Thiruvananthapuram: 'ആശ്വാസം'; തലസ്ഥാനത്ത് നിപ സംശയിച്ച് നിരീക്ഷണത്തിലാക്കിയ മെഡിക്കൽ വിദ്യാർഥിയുടെ ഫലം നെഗറ്റീവ് - നിപ കോഴിക്കോട്

Result of medical student suspected of Nipah in Thiruvananthapuram is negative: ഐസൊലേഷനിലാക്കിയ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ ഫലം നെഗറ്റീവാണെന്ന് റിപ്പോർട്ട്. 72 വയസുകാരി നിരീക്ഷണത്തിൽ.

Nipah Test Result Thiruvananthapuram  Nipah observation  nipah kozhikode  nipah cases kerala  നിപ  നിപ തിരുവനന്തപുരം  നിപ പോസിറ്റീവ്  നിപ രോഗബാധ  നിപ കോഴിക്കോട്  നിപ രോഗം കോഴിക്കോട് തിരുവനന്തപുരം
Nipah Test Result Thiruvananthapuram
author img

By ETV Bharat Kerala Team

Published : Sep 17, 2023, 2:24 PM IST

Updated : Sep 17, 2023, 4:13 PM IST

തിരുവനന്തപുരം : തലസ്ഥാനത്ത് നിപ സംശയിച്ച് നിരീക്ഷണത്തിലാക്കിയ മെഡിക്കൽ വിദ്യാർഥിയുടെ ഫലം നെഗറ്റീവ് ആയി (Thiruvananthapuram Nipah test result of student negative). തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഐസൊലേഷനിലാക്കിയ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ ഫലം നെഗറ്റീവ് ആയത് (Nipah test result Thiruvananthpuram). കഴിഞ്ഞ ദിവസമാണ് മെഡിക്കൽ വിദ്യാർഥി കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് എത്തിയത്.

നിപ രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്നാണ് നിരീക്ഷണത്തിലാക്കിയത്. ജില്ലയിൽ മറ്റൊരാൾ കൂടി നിരീക്ഷണത്തിലുണ്ട് (one person in observation). കാട്ടാക്കട സ്വദേശിനിയായ 72 വയസുകാരിയാണ് നിരീക്ഷണത്തിലുള്ളത്.

കഴിഞ്ഞ ദിവസം ഇവരുടെ ബന്ധുക്കൾ കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇവർക്ക് പനി ഉണ്ടായതിനെ തുടർന്നാണ് മുൻകരുതലിന്‍റെ ഭാഗമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ പരിശോധന ഫലം ഇന്ന് ലഭ്യമാകുമെന്നാണ് വിവരം. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ല ആരോഗ്യ വിഭാഗത്തിന്‍റെ അറിയിപ്പ്.

ആശങ്കക്കിടയിലും ആശ്വാസം, 41 പേരുടെ പരിശോധനഫലം നെഗറ്റീവ് : സംസ്ഥാനത്ത് പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഇന്ന് പുറത്തുവന്ന 41 പരിശോധനാഫലങ്ങളും നെഗറ്റീവ് ആണ്. ഇതിൽ ഹൈ റിസ്‌ക് വിഭാഗവുമുണ്ട്. പുതിയ പോസിറ്റീവ് കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല.

നിലവിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു (Veena George On Nipah Spread). ഇനി 39 പേരുടെ പരിശോധന ഫലം കൂടി കിട്ടാനുണ്ട്. സെപ്റ്റംബർ 16ന് പരിശോധിച്ച എല്ലാ സാമ്പിളുകളുടെയും ഫലം നെഗറ്റീവ് ആയിരുന്നു.

രോഗവ്യാപനം (Nipah Spread) രണ്ടാം തരംഗത്തിലേക്ക് കടന്നിട്ടില്ല എന്നാണ് പരിശോധന ഫലങ്ങൾ വ്യക്തമാക്കുന്നത്. നിലവിൽ സമ്പർക്കപ്പട്ടികയിൽ ഉള്ളത് 1,192 പേരാണ്. ഇത് ഇനിയും വർധിച്ചേക്കും. സമ്പർക്കത്തിൽ ഉണ്ടായിട്ടും ഒഴിഞ്ഞുമാറുന്നവരെ കണ്ടെത്താൻ പൊലീസിൻ്റെ സഹായം തേടുമെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു.

Also read : Veena George On Nipah Spread : നിപ ആശങ്കയ്‌ക്ക് അയവ് ; ഇന്ന് പുറത്തുവന്ന 41 പരിശോധനാഫലങ്ങള്‍ നെഗറ്റീവ്

മൊബൈൽ ടവർ ലൊക്കേഷൻ നോക്കിയായിരിക്കും ഇവരെ കണ്ടെത്തുക. ഏറ്റവും അവസാനം പോസിറ്റീവ് ആകുന്ന വ്യക്തിയുടെ സമ്പർക്കത്തിൽ വരുന്നവരും 21 ദിവസം ജാഗ്രത നിർദേശങ്ങൾ പാലിക്കണമെന്നാണ് അരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്. നിപ ബാധിത പ്രദേശങ്ങളിൽ നിലവിൽ കേന്ദ്ര സംഘത്തിൻ്റെ പരിശോധന തുടരുകയാണ്. അതേസമയം, നിയന്ത്രണങ്ങൾ വകവയ്‌ക്കാതെ കോഴിക്കോട് എൻഐടിയിൽ ക്ലാസും പരീക്ഷയും നടത്തുന്നതായി വിദ്യാർഥികളുടെ പരാതി ഉയർന്നിരുന്നു.

സ്ഥാപനം നിലനിൽക്കുന്നത് കണ്ടെയ്‌ൻമെന്‍റ് സോണില്‍ അല്ലാത്തതിനാൽ അവധി നൽകില്ലെന്ന നിലപാടിലാണ് കോളജ് അധികൃതർ. നാളെയും പരീക്ഷയും ക്ലാസും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. പരാതിയിൽ ജില്ല കലക്‌ടറുമായി ആലോചിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. സെപ്റ്റംബർ 23 വരെ കോഴിക്കോട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Also read: Nipah test result Thiruvananthpuram: ആശങ്ക ഒഴിവായി; തിരുവനന്തപുരത്തെ ദന്തൽ വിദ്യാർഥിക്ക് നിപയില്ല, പരിശോധന ഫലം നെഗറ്റീവ്

Last Updated : Sep 17, 2023, 4:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.