ETV Bharat / state

ഐഎസ് റിക്രൂട്ട്‍മെന്‍റ് കേസ്; കേരളത്തില്‍ എട്ടിടത്ത് എന്‍ഐഎ റെയ്‍ഡ് - മലപ്പുറം, കാസ‍ർകോട്, കണ്ണൂർ കൊല്ലം

ലാപ്പ്ടോപ്പ്, മൊബൈൽ, സിംകാർഡുകൾ, പെൻഡ്രൈവ് എന്നിവ ഉള്‍പ്പെടെ ഐഎസുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ കണ്ടെത്തിയെന്ന് എൻഐഎ അറിയിച്ചു

NIA RAID  ഐഎസ് റിക്രൂട്ട്‍മെന്‍റ് കേസ്  കേരളത്തില്‍ എട്ടിടത്ത് എന്‍ഐഎ റെയ്‍ഡ്  ISIS Recruitement  NIA kerala raid  Muhammed ameen  എന്‍ഐഎ റെയ്‍ഡ്  മലപ്പുറം, കാസ‍ർകോട്, കണ്ണൂർ കൊല്ലം  ഇന്‍സ്റ്റഗ്രാം, ടെലഗ്രാം, ഹൂപ്പ്
ഐഎസ് റിക്രൂട്ട്‍മെന്‍റ് കേസ്; കേരളത്തില്‍ എട്ടിടത്ത് എന്‍ഐഎ റെയ്‍ഡ്
author img

By

Published : Mar 15, 2021, 7:27 PM IST

ന്യൂഡൽഹി: ഐഎസ് റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട് കേരളത്തിൽ എട്ടിടങ്ങളില്‍ എൻഐഎ റെയ്ഡ്. കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്ത് 11 ഇടങ്ങളിലാണ് റെയ്‌ഡ് നടന്നത്. കേരളത്തിൽ മലപ്പുറം, കാസ‍ർകോട്, കണ്ണൂർ കൊല്ലം എന്നിവിടങ്ങളിലും ഡൽഹിയിൽ ജാഫ്രറാബാദ്, ബെംഗുളൂരൂ എന്നിവടങ്ങളിലുമാണ് പരിശോധന നടന്നത്.

മലയാളിയായ മുഹമ്മദ് അമീന്‍റെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങൾ വഴി ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചെന്നും വിവിധയിടങ്ങളിൽ ആക്രമങ്ങൾക്ക് പദ്ധതിയിട്ടെന്നും എൻഐഎ പറയുന്നു. മുഹമ്മദ് അമീന്‍റെ നേതൃത്വത്തിൽ ഇന്‍സ്റ്റഗ്രാം, ടെലഗ്രാം, ഹൂപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങൾ വഴി ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചെന്നും, കേരളത്തിലും കർണാടകത്തിലും ചിലരെ വധിക്കാൻ മുഹമ്മദ് അമീന്‍റെ നേതൃത്വത്തിൽ പദ്ധതിയിട്ടെന്നും എൻഐഎ പറയുന്നു.

കേസിലെ പ്രധാന പ്രതിയെന്ന് കരുതുന്ന മുഹമ്മദ് അമീനുമായി ബന്ധപ്പെട്ടുള്ള സ്ഥലങ്ങളിലാണ് കേരളത്തിൽ റെയ്ഡുകൾ നടന്നത്. റെയ്ഡിൽ ലാപ്പ്ടോപ്പ്, മൊബൈൽ , സിംകാർഡുകൾ, പെൻഡ്രൈവ്, എന്നിവ കൂടാതെ ഐഎസുമായി ബന്ധപ്പെട്ട നിരവധി രേഖകളും കണ്ടെത്തിയെന്ന് എൻഐഎ അറിയിച്ചു. കേസിൽ ഏഴ് പേരെയാണ് എൻഐഎ പ്രതിചേർത്തിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.