ETV Bharat / state

88 പുതിയ വാഹനങ്ങൾ, ശക്തി കൂട്ടി കേരള ഫയർഫോഴ്‌സ് - കേരള ഫയർ ഫോഴ്‌സ് വാഹനങ്ങൾ

പ്രകൃതി ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി തകർന്ന പാതകളിലും മറ്റും ഉപയോഗിക്കാവുന്ന മൾട്ടി യൂട്ടിലിറ്റി വാഹനങ്ങളും സേനയുടെ ഭാഗമായി.

kerala fire force  kerala fire force news  kerala fire force vehicles  kerala government  കേരള ഫയർ ഫോഴ്‌സ്  കേരള ഫയർ ഫോഴ്‌സ് വാർത്ത  കേരള ഫയർ ഫോഴ്‌സ് വാഹനങ്ങൾ  കേരള സർക്കാർ
കേരള ഫയർഫോഴ്‌സിനെ ശക്തിപ്പെടുത്താൻ 88 പുതിയ വാഹനങ്ങൾ കൂടി
author img

By

Published : Jul 19, 2021, 3:30 PM IST

തിരുവനന്തപുരം: കേരള ഫയർഫോഴ്‌സിന് കരുത്തായി പുതിയ വാഹനങ്ങൾ. വിവിധ വിഭാഗങ്ങളിലായി 88 പുതിയ വാഹനങ്ങളാണ് സേനയുടെ ഭാഗമാകുന്നത്.

വ്യവസായശാലകളിലും, ഓയിൽ റിഫൈനറികളിലും തീപിടിത്തം ഉണ്ടാകുമ്പോൾ തീ അണയ്ക്കാൻ ഫലപ്രദമായ 10 ഫോം ടെൻഡർ വാഹനങ്ങൾ, വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന 30 മൾട്ടി യൂട്ടിലിറ്റി വാഹനങ്ങൾ, 30 ജീപ്പ്,18 ആംബുലൻസ് എന്നിവയാണ് പുതിയതായി എത്തിയിരിക്കുന്നത്. പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

കേരള ഫയർഫോഴ്‌സിനെ ശക്തിപ്പെടുത്താൻ 88 പുതിയ വാഹനങ്ങൾ കൂടി

4250 ലിറ്റർ വെള്ളവും 250 ലിറ്റർ ഫോമും വഹിക്കാൻ ശേഷിയുള്ളവയാണ് പുതിയ ഫോം ടെൻഡർ വാഹനങ്ങൾ. ഏത് പ്രതികൂല സാഹചര്യത്തിലും തകർന്ന പാതകളിലും മറ്റും ഉപയോഗിക്കാൻ കഴിയുന്നവയാണ് മൾട്ടി യൂട്ടിലിറ്റി വെഹിക്കിളുകൾ. പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിൽ ഇവ സേനയ്ക്ക് കരുത്ത് പകരും. 12 കോടിയോളം രൂപയാണ് വാഹനങ്ങളുടെ ചെലവ്.

Also Read: സ്ത്രീധന പീഡനം, സൈബര്‍ അതിക്രമം? പിങ്ക് പൊലീസ് വീട്ടിലെത്തും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.