തിരുവനന്തപുരം: താന്‍ ഇത്തവണ നെടുമങ്ങാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിയുക്ത പ്രസിഡന്‍റ് പാലോട് രവി. മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കാനാണ് ആഗ്രഹിച്ചത്. ഇക്കാര്യം സീനിയര്‍ നേതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജില്ലയിലെ പ്രധാനപ്പെട്ട ഏഴ് സീനിയര്‍ നേതാക്കള്‍ മത്സരിക്കേണ്ടെന്നു പാര്‍ട്ടി നേതൃത്വം തിരുമാനിക്കുകയായിരുന്നു.
2016ല്‍ താന്‍ മത്സരിച്ച് പരാജയപ്പെട്ടപ്പോള്‍ യു.ഡി.എഫിന് 54,000 വോട്ട് കിട്ടിയിരുന്നു. ഇത്തവണ പി.എസ്. പ്രശാന്തിന് കിട്ടിയത് 50,000 വോട്ടാണ്. 2016ല്‍ ബി.ജെ.പി 36,000 വോട്ട് നേടിയപ്പോള്‍ ഇത്തവണ അത് 25000 ആയി കുറഞ്ഞു. 11,000 വോട്ടാണ് എ.ല്‍ഡി.എഫിനു പോയത്.
ഏഴു തവണ നെടുമങ്ങാട് മത്സരിച്ച തനിക്ക് മൂന്ന് തവണ മാത്രമാണ് വിജയിക്കാനായത്. 2001ല്‍ 121വോട്ടിനും 2006ല്‍ 86 വോട്ടിനുമാണ് താന്‍ നെടുമങ്ങാട്ട് പരാജയപ്പെട്ടത്. പക്ഷേ രണ്ടു തവണ തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും താന്‍ മറ്റെങ്ങോട്ടും പോകാതെ നെടുമങ്ങാടിനൊപ്പം നിന്നു. അങ്ങനെയാണ് 2011ല്‍ വിജയിക്കാനായത്. 2016ല്‍ വീണ്ടും പരാജയപ്പെട്ടു.
യു.ഡി.എഫിന് നെടുമങ്ങാട് അത്രത്തോളം കഠിനമാണ് എന്നത് പ്രശാന്ത് മനസിലാക്കണം. പ്രശാന്തിന് എങ്ങനെ തെറ്റിദ്ധാരണ ഉണ്ടായെന്നറിയില്ല. തെറ്റിദ്ധാരണ മാറ്റി പ്രശാന്ത് വീണ്ടും സംഘടനാ രംഗത്ത് സജീവമാകണമെന്നും പാലോട് അഭ്യര്‍ഥിച്ചു.
Also read: പി.എസ് പ്രശാന്തിന്‍റെ ആരോപണം തെറ്റിദ്ധാരണ മൂലമെന്ന് പാലോട് രവി