തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 6005 പുതിയ തസ്‌തിക സൃഷ്‌ടിക്കാന്‍ ശുപാര്‍ശ നല്‍കി വിദ്യാഭ്യാസ വകുപ്പ്. 2022-23 വര്‍ഷത്തെ തസ്‌തിക നിര്‍ണയം പൂര്‍ത്തിയാക്കിയാണ് തസ്‌തികകള്‍ സൃഷ്‌ടിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ധനവകുപ്പിന് ശുപാര്‍ശ നല്‍കിയത്. സര്‍ക്കാര്‍ എയ്‌ഡഡ് മേഖലകളിലായാണ് ഇത്രയുമധികം തസ്‌തികകള്‍ സൃഷ്‌ടിക്കുക.
2313 സ്‌കൂളുകളിലായാണ് തസ്‌തിക സൃഷ്‌ടിക്കുന്നത്. 1106 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നായി 3080 തസ്‌തികകളും 1207 എയ്‌ഡഡ് സ്‌കൂളുകളില്‍ നിന്നായി 2925 തസ്‌തികകളുമാണ് സൃഷ്‌ടിക്കേണ്ടത്. ഇതില്‍ അധ്യാപക തസ്‌തിക 5906, അനധ്യാപക തസ്‌തിക 99 എന്നിങ്ങനെയാണ്.
ഏറ്റവും കൂടുതല്‍ അധിക തസ്‌തികകള്‍ സൃഷ്‌ടിക്കേണ്ട ജില്ല മലപ്പുറം ആണ്. സര്‍ക്കാര്‍ മേഖലയില്‍ 694, എയ്‌ഡഡ് മേഖലയില്‍ 889 എന്നിങ്ങനെയാണ് മലപ്പുറത്ത് സൃഷ്‌ടിക്കേണ്ട തസ്‌തികകള്‍. 62 തസ്‌തികകളോടെ ഏറ്റവും കുറവ് അധിക തസ്‌തികകള്‍ സൃഷ്‌ടിക്കേണ്ട ജില്ല പത്തനംതിട്ടയാണ്.
എച്ച് എസ് ടി - സര്‍ക്കാര്‍ - 740, എയ്‌ഡഡ് -568, യു പി എസ് ടി - സര്‍ക്കാര്‍ - 730, എയ്‌ഡഡ് - 737, എല്‍ പി എസ് ടി - സര്‍ക്കാര്‍ -1086, എയ്‌ഡഡ്- 978, എല്‍പി, യുപി സ്‌കൂളുകളിലെ മറ്റു തസ്‌തികകള്‍- സര്‍ക്കാര്‍ - 463, എയ്‌ഡഡ്- 604 എന്നിങ്ങനെയാണ് തസ്‌തികകളുടെ കണക്ക്. ധനവകുപ്പിന്‍റെ അംഗീകാരം ലഭിക്കുന്ന മുറക്ക് നിയമന നടപടി ഊര്‍ജിതമാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം. വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് പുതിയ തസ്‌തിക നിര്‍ണയം നടത്തിയിരിക്കുന്നത്.