തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളും മെയ് 31 വരെ കൊവിഡ് ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സർക്കാർ. ഇതുൾപ്പെടെ കൊവിഡ് ചികിത്സയ്ക്കുള്ള പുതുക്കിയ മാനദണ്ഡങ്ങള്‍ സർക്കാർ പുറത്തിറക്കി.
അടിയന്തര പ്രധാന്യമുള്ള കൊവിഡിതര ചികിത്സകൾ മാത്രമേ ആശുപത്രികളിൽ ഉണ്ടാവുകയുള്ളൂ. സംസ്ഥാനത്തെ എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകൾ ആക്കും. താലൂക്ക് ആശുപത്രികളിലും ഓക്സിജൻ കിടക്കകൾ സജ്ജമാക്കും. 5 വെന്‍റിലേറ്റർ കിടക്കകൾ എങ്കിലും ഇവിടെ സജ്ജീകരിക്കക്കണമെന്നും നിർദേശമുണ്ട്.
കൂടുതൽ വായനക്ക്: കൊവിഡ് രണ്ടാം തരംഗം; സംസ്ഥാനങ്ങൾക്ക് സഹായം അനുവദിച്ച് കേന്ദ്ര സർക്കാർ
സ്വകാര്യ ആശുപത്രികളിലും കൊവിഡ് ഒപി തുടങ്ങാൻ നിർദേശമുണ്ട്. പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സ്റ്റിറോയിഡുകളും മരുന്നുകളും സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പാക്കണം. കിടപ്പുരോഗികൾക്ക് ഓക്സിജനടക്കം വീടുകളിൽ എത്തിക്കണം, എന്നിങ്ങനെയാണ് പുതിയ നിർദേശങ്ങൾ.