ETV Bharat / state

മുഖ്യമന്ത്രിയ്‌ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ: സമരങ്ങളെ അടിച്ചമർത്തുന്ന സർക്കാരെന്ന് വിമർശനം - Chief Minister

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ അനധികൃത, പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയ്‌ക്കെതിരെ ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ  മുഖ്യമന്ത്രി  പിണറായി വിജയൻ  മുല്ലപ്പള്ളി രാമചന്ദ്രൻ  കെ.പി.സി.സി പ്രസിഡന്‍റ്  Mullappally Ramachandran's allegations against Chief Minister  Mullappally Ramachandran  kpcc president  Chief Minister  pinarayi vijayan
മുഖ്യമന്ത്രിയ്‌ക്കെതിരെ ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ
author img

By

Published : Feb 10, 2021, 2:34 PM IST

Updated : Feb 10, 2021, 4:55 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പരാജിതനായ മുഖ്യമന്ത്രിയും വെറുക്കപ്പെട്ട ഭരണകൂടവുമാണ് കേരളത്തിൽ ഉള്ളതെന്ന് അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയ്‌ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ: സമരങ്ങളെ അടിച്ചമർത്തുന്ന സർക്കാരെന്ന് വിമർശനം

പിണറായി വിജയനെപ്പോലെ ഒരു ഏകാധിപതി ഉണ്ടായിട്ടില്ല എന്നും മന്ത്രിസഭയിലും പാർട്ടിയിലും പിണറായിക്കെതിരെ സംസാരിക്കാൻ നട്ടെല്ലുള്ളവരില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. അർഹമായ ജോലിക്കായി സമരം ചെയ്യുന്ന റാങ്ക് ഹോൾഡർമാരെ കലാപകാരികളെ ചിത്രീകരിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും സമരങ്ങളെ സർക്കാർ അടിച്ചമർത്തുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ അനധികൃത, പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കുമെന്നും കേരള ബാങ്ക് പിരിച്ചുവിടുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

സംസ്ഥാനത്തെ കൊവിഡ് മരണത്തിന്‍റെ അനൗദ്യോഗിക കണക്ക് സർക്കാർ പറയുന്നതിന്‍റെ ഇരട്ടിയോളമാണെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ധനവില നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.

Last Updated : Feb 10, 2021, 4:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.