തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെ കൊണ്ടുവരുന്നതിന് കഴിയാവുന്ന എല്ലാ സഹായങ്ങളും നല്‍കാന്‍ തയാറാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കര്‍ണ്ണാടക, മഹരാഷ്ട്ര കോണ്‍ഗ്രസ് കമ്മിറ്റികള്‍ മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് ഓരോ ട്രെയിന്‍റെ യാത്ര ചെലവ് വഹിക്കാമെന്ന് കെപിസിസിയെ അറിയിച്ചു. ഇവിടങ്ങളില്‍ നിന്നും കേരളത്തിലേക്കെത്താനുള്ള ട്രെയിനുകൾക്കുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. ഇതു സംബന്ധിച്ച് എത്ര തുക ചെലവ് വരുമെന്ന് അറിയിച്ചാല്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താമെന്നും മുല്ലപ്പള്ളി അറിയിച്ചു. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ മലയാളികളെ കെഎസ്ആര്‍സിടി ബസില്‍ നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഒട്ടും വൈകരുതെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
മറുനാടന്‍ മലയാളികളുടെ മടക്കം; ചെലവ് വഹിക്കാൻ തയാറെന്ന് കോണ്‍ഗ്രസ് - lock down
കര്‍ണ്ണാടക, മഹരാഷ്ട്ര കോണ്‍ഗ്രസ് കമ്മിറ്റികള്‍ മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ ട്രെയിന്‍റെ യാത്ര ചെലവ് വഹിക്കാമെന്ന് കെപിസിസിയെ അറിയിച്ചു.