ETV Bharat / state

പീഡന പരാതിയിൽ കോടിയേരിയും സിപിഎമ്മും മറുപടി പറയണം: മുല്ലപ്പള്ളി രാമചന്ദ്രൻ - മുല്ലപ്പള്ളി രാമചന്ദ്രൻ

സമഗ്രവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ

മുല്ലപ്പള്ളി രാമചന്ദ്രൻ
author img

By

Published : Jun 19, 2019, 2:07 PM IST

Updated : Jun 19, 2019, 3:08 PM IST

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയിൽ സിപിഎമ്മും കോടിയേരി ബാലകൃഷ്ണനും മറുപടി പറയണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ. സദാചാരവും നവോത്ഥാനവും പ്രസംഗിക്കുന്ന പാർട്ടി എന്ന നിലയിൽ ഇതിനെക്കുറിച്ച് അന്വേഷിക്കാനുള്ള ധാർമികമായ ഉത്തരവാദിത്വം സിപിഎമ്മിനുണ്ട്. പീഡന പരാതിയിൽ സമഗ്രവും സത്യസന്ധവുമായ അന്വേഷണം നടത്തണം. കോടിയേരിയുടെ മക്കൾക്കെതിരെ നേരത്തെയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ അതെല്ലാം അന്ന് പരവതാനിക്കുള്ളിൽ മറയ്ക്കപ്പെടുകയായിരുന്നുവെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.

സിപിഎമ്മും കോടിയേരി ബാലകൃഷ്ണനും മറുപടി പറയണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ

കേരള കോൺഗ്രസ് പ്രശ്‌നത്തില്‍ സമവായ സാധ്യത ഇനിയും അടഞ്ഞിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാൻ കഴിയും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും മുല്ലപ്പള്ളി പറഞ്ഞു. കേരള കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും മുന്നണിയെ ബാധിക്കുന്ന തരത്തിൽ കാര്യങ്ങൾ സങ്കീർണ്ണമാക്കരുതെന്ന് ഇരു കൂട്ടരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

Intro:ബിനോയ് കോടിയേരി ക്കെതിരായ പീഡന പീഡന പരാതിയിൽ ഇൽ സിപിഎമ്മും കോടിയേരി ബാലകൃഷ്ണന് മറുപടി പറയണമെന്ന് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ സദാചാരവും നവോത്ഥാനവും ഉം ഉം പ്രസംഗിക്കുന്ന പാർട്ടി എന്ന നിലയിൽ ഇതിനെക്കുറിച്ച് അന്വേഷിക്കാനുള്ള ധാർമികമായ ഉത്തരവാദിത്തം സിപിഎമ്മിന് ഉണ്ട് കൊടിയേരിയുടെ മക്കൾക്കെതിരെ നേരത്തെയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട് . എന്നാൽ അതെല്ലാം അന്ന് പരവതാനിക്കുള്ളിൽ മറയ്ക്കപ്പെട്ടു. പീഡന പരാതിയിൽ സമഗ്രവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്നും കെപിസിസി പ്രസിഡൻറ് ആവശ്യപ്പെട്ടു

Body:കേരള കോൺഗ്രസിൽ സമവായ സാധ്യത ഇനിയും അടഞ്ഞിട്ടില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു .പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ കഴിയും എന്ന് തന്നെയാണ് പ്രതീക്ഷ. ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും മുന്നണിയെ ബാധിക്കുന്ന തരത്തിൽ കാര്യങ്ങൾ സങ്കീർണ്ണമാക്കരുതെന്ന് ഇരു കൂട്ടരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു .

Conclusion:ഇടിവി ഭാരത് തിരുവനന്തപുരം
Last Updated : Jun 19, 2019, 3:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.