ETV Bharat / state

പാർട്ടിയെ ആരു നയിക്കണമെന്ന് തെരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കും: മുല്ലപ്പള്ളി രാമചന്ദ്രൻ - congress leadership

ഉമ്മൻചാണ്ടിയോ രമേശ് ചെന്നിത്തലയോ പോലും എവിടെ മത്സരിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

പാർട്ടിയെ ആരു നയിക്കണമെന്ന് തെരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കും  മുല്ലപ്പള്ളി രാമചന്ദ്രൻ  എഐസിസി  കെപിസിസി പ്രസിഡന്‍റ്  mullapally about congress leadership  congress leadership  mullapally
പാർട്ടിയെ ആരു നയിക്കണമെന്ന് തെരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കും: മുല്ലപ്പള്ളി രാമചന്ദ്രൻ
author img

By

Published : Jan 22, 2021, 3:59 PM IST

Updated : Jan 22, 2021, 4:20 PM IST

തിരുവനന്തപുരം: പാർട്ടിയെ ആര് നയിക്കണമെന്ന് തെരഞ്ഞെടുപ്പിന് ശേഷം എഐസിസി തീരുമാനിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതു സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. മറിച്ചു വരുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

പാർട്ടിയെ ആരു നയിക്കണമെന്ന് തെരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കും: മുല്ലപ്പള്ളി രാമചന്ദ്രൻ

സ്ഥാനാർഥി നിർണ്ണയ ചർച്ചകൾ ആരംഭിച്ചിട്ടില്ല. ഉമ്മൻചാണ്ടിയോ രമേശ് ചെന്നിത്തലയോ പോലും എവിടെ മത്സരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. പ്രവർത്തകർ ഊഹാപോഹങ്ങളുടെ പിറകെ പോകരുത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ പിഴവു പറ്റിയെന്നാണ് എഐസിസിയുടെ വിലയിരുത്തൽ. പിഴവുകൾ തിരുത്തും. ഇത്തവണ സ്ഥാനാർഥി നിർണയത്തിൽ വിജയസാധ്യത മാത്രമാണ് മാനദണ്ഡമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Last Updated : Jan 22, 2021, 4:20 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.