തിരുവനന്തപുരം: സഹജീവികളോടുള്ള സ്നേഹത്തിന് മലായാളികളെ രാജ്യം മാതൃകയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ വാര്‍ത്ത പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേനലില്‍ പറവകള്‍ക്കും മൃഗങ്ങള്‍ക്കും വെള്ളം നല്‍കാന്‍ മലയാളികള്‍ കാണിക്കുന്ന മനസിനെ അദ്ദേഹം അഭിനന്ദിച്ചു.
-
Through his work, Mupattam Sri Narayanan ji has illustrated what compassion towards birds truly means. #MannKiBaat pic.twitter.com/PJSFJiSdsY
— Narendra Modi (@narendramodi) March 27, 2022 " class="align-text-top noRightClick twitterSection" data="
">Through his work, Mupattam Sri Narayanan ji has illustrated what compassion towards birds truly means. #MannKiBaat pic.twitter.com/PJSFJiSdsY
— Narendra Modi (@narendramodi) March 27, 2022Through his work, Mupattam Sri Narayanan ji has illustrated what compassion towards birds truly means. #MannKiBaat pic.twitter.com/PJSFJiSdsY
— Narendra Modi (@narendramodi) March 27, 2022
'ജീവ ജലത്തിന് ഒരു മണ്‍പാത്രം' എന്ന പേരില്‍ സഹജീവികള്‍ക്ക് ജലം നല്‍കാനായി ആലുവ സ്വദേശി മുപ്പത്തടം നാരായണന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം എടുത്തു പറഞ്ഞു. വേനല്‍ ആരംഭിച്ച ഈ കാലത്ത് നാരായണന്‍ എല്ലാവര്‍ക്കും മാതൃകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Also Read: ബധിരര്‍ക്കായി കോളജ് തുടങ്ങാന്‍ അനുമതി നല്‍കണമെന്ന് ഹര്‍ജി; സര്‍ക്കാര്‍ നിലപാട് തേടി സര്‍ക്കാര്‍
പ്രധാനമന്ത്രിയുടെ വാക്കുകള്‍ തന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ തന്നെ പ്രചോദിപ്പിക്കുന്നതായി നാരായണന്‍ പ്രതികരിച്ചു. ഇതിനകം ഒരു ലക്ഷത്തിനടുത്ത് മണ്‍ പാത്രങ്ങൾ കിളികള്‍ക്ക് വെള്ളം നല്‍കാനായി നാരായണൻ സ്ഥാപിച്ചു. ഒരു ലക്ഷം തികയുമ്പോള്‍ ആ പാത്രം പ്രധാനമന്ത്രിക്ക് നല്‍കണമെന്നാണ് നാരായണന്‍റെ ആഗ്രഹം. തന്‍റെ പ്രവര്‍ത്തികള്‍ കൂടുതല്‍ ഊര്‍ജത്തോടെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നാരായണന്റെ വീട്ടിലെത്തി അഭിനന്ദിച്ചു.