ETV Bharat / state

'വർഗീയവിഷം തുപ്പിയാൽ പി.സി ജോർജ് ഇനിയും അകത്തു കിടക്കും' ; പി.സിക്ക് മന്ത്രി ശിവൻകുട്ടിയുടെ താക്കീത് - facebook post of minister v shivankutty

പി.സി ജോര്‍ജ് മുഖ്യമന്ത്രിയെ വിമര്‍ശിച്ചതില്‍ പ്രതികരിച്ചാണ് മന്ത്രിയുടെ കുറിപ്പ്. പിണറായി വിജയന് പി.സി ജോർജിന്‍റെ സർട്ടിഫിക്കറ്റ് വേണ്ടെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു

minister v shivankutty on p c george issue  പിസിക്ക് താക്കീതുമായി മന്ത്രി വി ശിവൻകുട്ടി  minister v shivankutti reacted through fb post against pc george  facebook post of minister v shivankutty  മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക് കുറിപ്പിലൂടെ പ്രതികരിച്ചു
'വർഗീയവിഷം തുപ്പിയാൽ പി.സി ജോർജ് ഇനിയും അകത്തു കിടക്കും' ; പി.സിക്ക് താക്കീതുമായി മന്ത്രി വി. ശിവൻകുട്ടി
author img

By

Published : May 29, 2022, 11:02 PM IST

തിരുവനന്തപുരം: പി.സി ജോർജിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. അറവുശാലയിലെ പോത്തിന്‍റെ കരച്ചിലാണ് പി.സി ജോർജിൽ നിന്നുണ്ടാകുന്നതെന്ന് മന്ത്രി പറഞ്ഞു. പിണറായി വിജയൻ ആരെന്ന് ജനത്തിനറിയാം. സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന് പി.സി ജോർജിന്‍റെ സർട്ടിഫിക്കറ്റ് വേണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.

വർഗീയവിഷം തുപ്പിയാൽ പി.സി ജോർജ് ഇനിയും അകത്തു കിടക്കും. പി.സി എന്ന ഇനീഷ്യലിനെ ഏറ്റവും മോശമായി ചിത്രീകരിച്ച പാർട്ടിക്കൊപ്പമാണ് പി.സി ജോർജ് ഇപ്പോഴുള്ളത്. വർഗീയ വിഭജനം ഉന്നം വച്ചുള്ള നീക്കങ്ങൾ ആണ് സംഘപരിവാറിൽ നിന്ന് ഉണ്ടാകുന്നത്. പി.സി ജോർജിനെ അതിനുള്ള കരുവാക്കുകയാണ്.

വർഗീയ സംഘടനകളുമായി പി.സി ജോർജ് നിരവധി തവണ ആത്മബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട്. അത് തിരിച്ചറിഞ്ഞാണ് കേരള ജനത പി.സി ജോർജിനെ തോൽപ്പിച്ച് വീട്ടിൽ ഇരുത്തിയത്. രാഷ്ട്രീയ ജീവിതത്തിൽ പി.സി ജോർജിനോ അദ്ദേഹം ഇപ്പോൾ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങൾക്കോ കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ കഴിയില്ല.

ശക്തമായ ഒരു സർക്കാർ ഇവിടുണ്ട്. കൗണ്ട് ഡൗൺ തുടങ്ങിയത് ആരുടേതാണെന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. തൃക്കാക്കരയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്‌ണന്‍റെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നതിന് തൃക്കാക്കരയിൽ എത്തിയ പി.സി ജോർജ് കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രിയെ വിമർശിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ലഭിച്ച നോട്ടീസ് രാഷ്ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നാണംകെട്ട രാഷ്ട്രീയം കളിക്കുകയാണെന്നുമായിരുന്നു പി.സി ജോര്‍ജിന്‍റെ വിമര്‍ശനം. തന്നെ അറസ്റ്റ് ചെയ്യിച്ചതിലൂടെ മുഖ്യമന്ത്രിയുടെ കൗണ്ട്ഡൗൺ ആരംഭിച്ചെന്നും പി.സി പറഞ്ഞിരുന്നു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.